ad
Deshabhimani

കാട്ടാന കൃഷി നശിപ്പിച്ചു

wild elephant

ചെമ്പൻകുഴിയിൽ കാട്ടാന കൃഷി നശിപ്പിച്ച കുപ്പശ്ശേരി അനിൽകുമാറിന്റെ പുരയിടം കോതമംഗലം ഏരിയ കമ്മിറ്റി അംഗം ആന്റണി ജോൺ സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 15, 2026, 01:54 AM | 1 min read

കവളങ്ങാട്


നേര്യമംഗലം ചെമ്പൻകുഴിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു. തിങ്കൾ പുലർച്ചെ അഞ്ചോടെ ചെമ്പൻകുഴി പള്ളിക്കുസമീപം കുപ്പശേരി അനിൽകുമാറിന്റെ പുരയിടത്തിൽ എത്തിയ കാട്ടാന തെങ്ങ്, വാഴ, കൊക്കോ, കമുക് തുടങ്ങിയവ തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചു.


നേര്യമംഗലം ചെമ്പൻകുഴിയിൽ ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച പ്രദേശങ്ങൾ സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം ആന്റണി ജോൺ സന്ദർശിച്ചു. പ്രദേശത്തെ വന്യമൃഗശല്യം പ്രതിരോധിക്കാൻ സർക്കാർ ഫലപ്രദമായ നടപടികളെടുക്കണമെന്നും ഉണ്ടായ നാശനഷ്ടങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കവളങ്ങാട് പഞ്ചായത്ത് അംഗം ഷിജി അനിൽകുമാർ, സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറി കെ ഇ ജോയ്, എം കെ ഷാജി, കെ സി അജിത് കുമാർ, കെ കെ അനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home