മാത്തൂർ വ്യാപാരിചള്ളയിൽ ഭീതിപടർത്തിയ പുലിയെ കൂട്ടിലാക്കി

മാത്തൂർ വ്യാപാരിചള്ളയിൽ കൂട്ടിലായ പുലി
കൊല്ലങ്കോട്
മാത്തൂർ വ്യാപാരിചള്ളയിൽ മാസങ്ങളായി ഭീതി പടർത്തിയ രണ്ടുവയസ്സുള്ള ആൺപുലിയെ വനംവകുപ്പ് കൂട്ടിലാക്കി. ഞായർ രാത്രി 10ന് ഹരിദാസിന്റെ വീട്ടുപറമ്പിൽ സ്ഥാപിച്ച വനംവകുപ്പിന്റെ കൂട്ടിലാണ് പുലി കുടുങ്ങിയത്. ഹരിദാസിന്റെയും സമീപവാസിയായ ഷൺമുഖന്റെയും വീട്ടുമുറ്റത്തുനിന്ന് പുലി നായയെ പിടികൂടിയിരുന്നു. തുടർന്നാണ് കാമറകളും കൂടും സ്ഥാപിച്ചത്. കൂട്ടിലായ പുലിയെ തിങ്കൾ പുലർച്ചെ നെല്ലിയാമ്പതിയിലെ ഉൾക്കാട്ടിലേക്ക് തുറന്നുവിട്ടതായി വനം അധികൃതർ അറിയിച്ചു.








0 comments