ad
Deshabhimani

ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു; നന്നാക്കാൻ നടപടിയില്ല

Bus shelter collapsed.

സൗത്ത് വാഴക്കുളം പോസ്റ്റ് ഓഫീസ് ബസ്‌ സ്‌റ്റോപ്പിലെ കാത്തിരിപ്പുകേന്ദ്രം തകർന്നനിലയിൽ

വെബ് ഡെസ്ക്

Published on Sep 15, 2026, 01:38 AM | 1 min read

പെരുമ്പാവൂർ


ഓണദിനത്തിൽ വാഹനമിടിച്ച് കേടുപാട്‌ സംഭവിച്ച സൗത്ത് വാഴക്കുളം പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിലെ കാത്തിരിപ്പുകേന്ദ്രം മൂന്ന് ആഴ്ച പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്‌.


സമീപത്തുള്ള ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ഇത് ഉപയോഗിക്കുന്നത്. അപകടത്തെ തുടർന്ന് മേൽക്കൂരയ്ക്കും തൂണുകൾക്കും ഇരിപ്പിടങ്ങൾക്കും ഉൾപ്പെടെ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേൽക്കൂര ഒരുവശത്തേക്ക് ചരിഞ്ഞനിലയിലായതിനാൽ സുരക്ഷാഭീഷണിയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home