Deshabhimani

മാലിന്യമുക്തമാക്കി ഹരിതകർമസേന: കൈയടിച്ച് നാട്

മാന്നാറിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ ഹരിതകർമസേന അംഗങ്ങൾ

മാന്നാറിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ ഹരിതകർമസേന അംഗങ്ങൾ

വെബ് ഡെസ്ക്

Published on Nov 03, 2026, 12:21 AM | 1 min read

മാന്നാർ

പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് മാന്നാർ ഹരിത കർമസേനയുടെ നേതൃത്വത്തിൽ റോഡുകളും പൊതുയിടങ്ങളും ശുചീകരിച്ചു. ഒരാഴ്‌ച നീണ്ടുനിന്ന ശുചീകരണ പ്രവർത്തനങ്ങളാണ്‌ നടന്നത്‌. പെരുന്നാളിനു മുമ്പും ശേഷവും നാട്‌ ശുചിയായി സൂക്ഷിക്കാർ സേനാംഗങ്ങളെത്തിയത്‌ തീർഥാടകർക്കും നാട്ടുകാർക്കും പ്രയോജനകരമായി. ഹരിത കർമസേന പ്രസിഡന്റ്‌ അന്നമ്മ ബേബി, സെക്രട്ടറി ബിന്ദു ശശി, വി സുജ, രജിത, മണി മുരുകൻ, വി കെ ജയ, കവിത, വനജ എന്നിവരുടെ നേതൃത്വത്തിൽ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് സംസ്ഥാന പാതയുടെ ഇരു ഭാഗത്തും കോയിക്കൽമുക്ക് ജങ്ഷൻ മുതൽ പരുമലക്കടവ് വരെ ശുചീകരണം നടത്തിയത്. ശേഖരിച്ച മാലിന്യങ്ങൾ ഗ്രീൻ ലൈഫ്, സി കെസി എന്നീ കമ്പനികൾക്ക് കൈമാറും. നവകേരള സദസ്, പൈതൃകോത്സവം, ചെങ്ങന്നൂർ പെരുമ, കേരളോത്സവം, ഗാന്ധിജയന്തി എന്നീ പരിപാടികളിലും ശുചിത്വം കാക്കാൻ ഹരിതകർമസേന ഉണ്ടായിരുന്നു. പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയ മാന്നാർ ഹരിത കർമസേന അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ്‌ ബി കെ പ്രസാദ്, വൈസ് പ്രസിഡന്റ്‌ പി എ ലത എന്നിവർ അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home