Deshabhimani

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെയും വിസിയുടെയും 
നിലപാട്‌ നാടിന്‌ അപമാനം: എസ്‌ സതീഷ്‌

kalady-sanskrit-university

കാലടി സംസ്കൃത സർവകലാശാലയിലേക്ക് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2026, 01:22 AM | 1 min read

കൊച്ചി

കാലടി സർവകലാശാല വൈസ് ചാൻസലറുടെയും ഉന്നതവിദ്യാഭ്യാസമന്ത്രിയുടെയും വിദ്യാർഥിവിരുദ്ധ നിലപാട് കേരളത്തിന്‌ അപമാനമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌. സ്വന്തം വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ആദ്യത്തെ വൈസ് ചാൻസലറാണ്‌ സിസ തോമസ്‌. ഹൈക്കോടതി വിധിയെപ്പോലും പുല്ലുവില കൽപ്പിക്കുന്ന സിസ തോമസിന് പദവിയില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും സതീഷ് പറഞ്ഞു.


കാലടി സംസ്കൃത സർവകലാശാല ജനകീയ സംരക്ഷണസമിതി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സർഗാത്മകമായി പ്രതിഷേധിച്ച വിദ്യാർഥികളെ അപരിഷ്കൃതരെന്ന് മുദ്രകുത്തിയ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണും ആർഎസ്എസ് പ്രതിനിധിയായ സിസ തോമസും ചേർന്ന് വിദ്യാർഥികളുടെ ഭാവി തകർക്കുകയാണ്‌. ബുധനാഴ്ച ആരംഭിക്കുന്ന പരീക്ഷയ്ക്ക് ഉയർന്ന തുകയോടെ ഫീസ് അടയ്ക്കാൻപോലും അനുവദിക്കാതെവന്നപ്പോഴാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്.


പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും ഫീസടയ്ക്കാനെത്തിയ വിദ്യാർഥികളെ ക്യാമ്പസിൽ കയറ്റാൻപോലും അധികൃതർ തയ്യാറായില്ല. വിസിയുടെയും മന്ത്രിയുടെയും വിദ്യാർഥിവിരുദ്ധ നിലപാട് കേരളത്തിന്‌ അപമാനമാണ്. സിസ തോമസ് സ്ഥാനം രാജിവയ്ക്കാൻ തയ്യാറാകണമെന്നും അല്ലെങ്കിൽ പുറത്താക്കണമെന്നും എസ് സതീഷ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home