Deshabhimani

കടൽത്തീരത്ത് ‘ജന്തർ മന്തർ'

ലളിതകലാ അക്കാദമി മുൻ ചെയർമാൻ  ബാലമുരളീകൃഷ്ണന്റെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ  സംഘടിപ്പിച്ച  'ജന്തർ മന്തർ ആലപ്പുഴ' പ്രതിഷേധ 
ചിത്രരചനയില്‍നിന്ന്

ലളിതകലാ അക്കാദമി മുൻ ചെയർമാൻ ബാലമുരളീകൃഷ്ണന്റെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച 'ജന്തർ മന്തർ ആലപ്പുഴ' പ്രതിഷേധ 
ചിത്രരചനയില്‍നിന്ന്

വെബ് ഡെസ്ക്

Published on Nov 03, 2026, 01:06 AM | 1 min read

ആലപ്പുഴ
ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ‘ജന്തർ മന്തർ ആലപ്പുഴ' സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ ജനപങ്കാളിത്തത്തിലും കലാ-സാംസ്കാരിക അവതരണങ്ങളാലും ശ്രദ്ധയമായി. തെരഞ്ഞെടപ്പ് കമീഷന്റെ വിശ്വാസ്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, വോട്ടർപ്പട്ടികയിലെ സുതാര്യത, വോട്ടവകാശം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത, ഭരണഘടന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, പി പി ചിത്തരഞ്ജൻ, ചലച്ചിത്രതാരം മണികണ്ഠൻ ആചാരി, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി എ കെ അരവിന്ദ്, ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. നജീബ്, എഴുത്തുകാരൻ പി ജെ ജെ ആന്റണി, ആർ പ്രസാദ്, എ എൻ പുരം ശിവകുമാർ, എ കബീർ, ഉഷ, കെ ജി ജയരാജ്, സുമി വഹാബ്, അഡ്വ. എ എ റസാക്ക്, ശാന്തി രാജ്, ഡോ. പ്രസാദ്, അഭിലാഷ്, രമേശൻ പാണ്ടിശ്ശേരി, അഡ്വ. സജിത, കൺവീനർമാരായ സാന്ദ്രലക്ഷ്മി, അഡ്വ. നവീൻജി നാദമണി എന്നിവർ സംസാരിച്ചു. 
 ലളിതകലാ അക്കാദമി മുൻ ചെയർമാൻ ബാലമുരളീകൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിഷേധ ചിത്രരചനയും എച്ച് സലാം, രാമചന്ദ്രൻ പുന്നപ്ര, സി ജീവൻ, ലാരിനോവ്, പിന്നണി ഗായകൻ അനസ് എന്നിവരുടെ നേതൃത്വത്തിൽ കവിതാലാപനവും നടന്നു. യുവതലമുറയുടെ പ്രതിഷേധമായി മുറി, കുമ്പാരി, മൂപ്പൻ എന്നിവർ അവതരിപ്പിച്ച റാപ്പും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ജനാധിപത്യത്തിന്റെ പ്രതീകാത്മക വിചാരണയും ഇപ്റ്റയുടെ നേതൃത്വത്തിൽ നാട്ടരങ്ങ് സദസും ശ്രദ്ധേയമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home