Deshabhimani

കോട്ടയം മെഡിക്കൽ കോളേജ്‌

തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണം: മനുഷ്യാവകാശ കമീഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2026, 01:20 AM | 1 min read

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗഹാർദപരവും പരസ്‌പര ബഹുമാനത്തിൽ അധിഷ്ഠിതവുമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലെ 60 ശതമാനം ചലനപരിമിതിയുള്ള ജീവനക്കാരി നൽകിയ പരാതിയിലാണ് ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ പരാമർശം. വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നെന്നും തനിക്കെതിരെ കള്ളപ്പരാതികൾ നൽകുന്നെന്നുമായിരുന്നു പരാതി. എന്നാൽ എതിർകക്ഷികളും മേലുദ്യോഗസ്ഥരും ഇത്‌ നിഷേധിച്ചു. ഔദ്യോഗിക ചുമതലകളുടെ നിർവഹണവുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങളോ പരാതികളോ ഉണ്ടായാൽ അവ വ്യക്തിപരമായ തർക്കങ്ങളിലേക്കോ അനാവശ്യമായ സംഘർഷങ്ങളിലേക്കോ നയിക്കാതെ പരസ്‌പര സഹകരണത്തോടെ പരിഹരിക്കാൻ ജീവനക്കാരും മേലധികാരികളും ശ്രദ്ധിക്കണമെന്നും കമീഷൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home