Deshabhimani

ജനമനസ്സുണർത്തി 
മലയോരജാഥ സമാപിച്ചു

ബാബു പറശേരി നയിച്ച മലയോര കർഷക ജാഥയ്-ക്ക് പുല്ലൂരാംപാറയിൽ  നൽകിയ സ്വീകരണം

ബാബു പറശേരി നയിച്ച മലയോര കർഷക ജാഥയ്-ക്ക് പുല്ലൂരാംപാറയിൽ നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Nov 03, 2026, 01:19 AM | 1 min read

കോഴിക്കോട്‌

ഇഎസ്‌എ വനഭൂമിയിൽ മാത്രമായി നിജപ്പെടുത്തണമെന്നും കൃഷി–തോട്ടം ഭൂമികൾ ഒഴിവാക്കണമെന്നും വന്യജീവി ആക്രമണത്തിൽനിന്ന് കൃഷിയും കൃഷിക്കാരനെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി നയിക്കുന്ന മലയോരജാഥ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. മൂന്നുനാളായി മലയോരമേഖലയിലെ ഉജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ്‌ പുല്ലുരാംപാറയിൽ സമാപിച്ചത്‌. തിങ്കളാഴ്‌ച ജാഥ കോരങ്ങാട്‌, കട്ടിപ്പാറ, ഇ‍ൗങ്ങാപ്പുഴ, കണ്ണോത്ത്‌, നെല്ലിപ്പൊയിൽ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. തിങ്കൾ രാവിലെ കട്ടിപ്പാറയിൽ നിന്നാണ് രണ്ടാം ദിവസം ജാഥ പ്രയാണമാരംഭിച്ചത്. തുടർന്ന് ഈങ്ങാപ്പുഴയിലും കണ്ണോത്തും നെല്ലിപ്പൊയിലിലും ഗംഭീര സ്വീകരണം. കോരിച്ചൊരിയുന്ന മഴയെ കൂസാതെ വൈകിട്ടത്തെ സ്വീകരണ കേന്ദ്രങ്ങളിൽ നിരവധി പേരാണ് എത്തിയത്. പശ്‌ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട്‌ വിജ്ഞാപനം പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ്‌. വിദഗ്‌ധ സമിതികൾ ഒന്നിന്‌ പിന്നാലെ രൂപീകരിക്കുകയും പരിസ്ഥിതി ദുർബല മേഖല സംബന്ധിച്ച്‌ നിരവധി വിജ്ഞാപനങ്ങളും നിർദേശങ്ങളും ഉണ്ടായിട്ടും നാളിതുവരെയായിട്ടും അന്തിമതീരുമാനം കൈക്കൊള്ളാൻ കേന്ദ്രത്തിന്‌ കഴിഞ്ഞിട്ടില്ല. ഇത്‌ ഇവിടെ ജീവിക്കുന്ന എല്ലാ ജനങ്ങളിലും വലിയ ആശങ്കയും അരക്ഷിതബോധവുമാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. ഇതിന്‌ അടിയന്തരമായി പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കർഷകസംഘം മലയോര ജാഥ സംഘടിപ്പിച്ചത്‌. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ബാബു പറശേരി, ഡെപ്യൂട്ടി ലീഡർ ലിന്റോ ജോസഫ്, പൈലറ്റ് കെ പി ചന്ദ്രി ,എം രാധാകൃഷ്ണൻ, ടി കെ മോഹൻ ദാസ് എന്നിവർ സംസാരിച്ചു. ജാഥാ സീകരണ കേന്ദ്രങ്ങളിലെ കണ്ണോത്ത് കെ എം ജോസഫും നെല്ലിപ്പൊയിലിൽ പി ജെ ജോൺസണും പുല്ലൂരാംപാറയിലെ സമാപന പൊതുയോഗത്തിൽ ജോസ് മാത്യുവും അധ്യക്ഷരായി. ജാഥാലീഡർ ബാബു പറശ്ശേരി, ലിന്റോ ജോസഫ്, രാധാകൃഷ്ണൻ, ടി കെ മോഹൻദാസ്, സി എൻ പുരുഷോത്തമൻ, ജമീഷ് ഇളംതുരുത്തി, സി ഗണേശ് ബാബു, കെ ഡി ആന്റണി എന്നിവർ സംസാരിച്ചു. ബെന്നി ആനക്കാംപൊയിൽ സ്വാഗതവും ഇ കെ സാജു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home