നഗരസഭയുടെ പദ്ധതി 25 ലക്ഷത്തിന്റേത്
ഗവ. ഗേൾസ് എച്ച്എസ്എസിന് ഹൈടെക് സൗകര്യങ്ങളായി

ചേർത്തല ഗവ. എച്ച്‌എസ്‌എസിൽ നഗരസഭ ഒരുക്കിയ ഹൈടെക് സൗകര്യങ്ങൾ നഗരസഭാധ്യക്ഷൻ എസ് സോബിൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
നഗരസഭ ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസിന് അനുവദിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെമിസ്ട്രി ലാബ്, ശീതീകരിച്ച ലൈബ്രറി–റീഡിങ് റൂം, ഇന്ററാക്‌ടീവ് പാനൽ എന്നിവയുടെ പ്രവർത്തനം തുടങ്ങി. വാർഷിക പദ്ധതിയിലെ 25 ലക്ഷം രൂപ ചെലവിട്ടാണ് നഗരസഭ സ്‌കൂളിൽ ഹൈടെക് സൗകര്യങ്ങൾ ഒരുക്കിയത്. നഗരസഭാധ്യക്ഷൻ എസ് സോബിൻ കെമിസ്ട്രി ലാബും ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി ശീതീകരിച്ച ലൈബ്രറി ആൻഡ്- റീഡിങ് റൂമും ഉദ്‌ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ ടോമി എബ്രഹാം ഇന്ററാക്‌ടീവ് പാനൽ സ്വിച്ച് ഓൺചെയ്‌തു. പിടിഎ പ്രസിഡന്റ് പി ആർ ഹരിക്കുട്ടൻ അധ്യക്ഷനായി. ഹയർസെക്കൻഡറി റീജണൽ ഡപ്യൂട്ടി ഡയറക്‌ടർ കെ സുധ മുഖ്യാതിഥിയായി. ചെങ്ങന്നൂർ മുൻ ആർഡിഡി അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ അധീന രാജു, ബീന അജി, ധന്യ ജയദേവൻ, എസ് സനീഷ് എന്നിവരും പി ഉണ്ണികൃഷ്‌ണൻ, വി എ സുരേഷ്‌കുമാർ, കെ എസ് രതീഷ്, ഡി സൽജി, ടി സന്ധ്യ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ കെ ഹരികുമാർ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി ഡോ. അനീഷ് നന്ദിയുംപറഞ്ഞു.










0 comments