ad
Deshabhimani

സുവർണ ജൂബിലി ആഘോഷവും 
ഇടവക തിരുനാളും

golden jubili

കരിമുളക്കൽ സെന്റ് മേരീസ് മലങ്കര സുറിയാനി കാതോലിക്കാ ദേവാലയത്തിലെ അൽമായ സംഗമം പി പ്രസാദ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 12:07 AM | 1 min read

ചാരുംമൂട്

ചാരുംമൂട് കരിമുളക്കൽ സെന്റ്‌ മേരീസ് മലങ്കര സുറിയാനി കാതോലിക്കാ ദേവാലയത്തിലെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനും ഇടവക തിരുനാളിനും തുടക്കംകുറിച്ച് അൽമായ സംഗമം. സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികൾ എട്ടുമുതൽ സെപ്‌തംബർ എട്ടുവരെ വിവിധ പരിപാടികളോടെ നടക്കും. അൽമായ സംഗമം പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്തു. മാവേലിക്കര രൂപത വികാരി ജനറൽ മോൺജോബ് കല്ലുവിള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ബി രാജലക്ഷ്മി, വികാരി ഫാ.വർഗീസ് കുന്നത്തേത്ത്, എംസിഎ മാവേലിക്കര രൂപത പ്രസിഡന്റ്‌ അഡ്വ.അനിൽ ബാബു, എംസിഎംഎഫ് മാവേലിക്കര രൂപത പ്രസിഡന്റ്‌ അന്ന പൊന്നച്ചൻ, എംസിഎ കറ്റാനം വൈദിക ജില്ല പ്രസിഡന്റ്‌ ഡോ. ജോൺ ടി എബ്രഹാം തേവരേത്ത് എന്നിവർ സംസാരിച്ചു. പ്രൊഫ. റൂബിൾ രാജ് ക്ലാസ് നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home