ദേശസേവാസമിതി സുവർണജൂബിലി ആഘോഷം തുടങ്ങി

അമ്പലപ്പുഴ
കളർകോട് ദേശസേവാസമിതി (ഡിഎസ്എസ്) സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരുവർഷം നീളുന്ന പരിപാടിയിൽ സാംസ്‌കാരിക സംവാദങ്ങൾ, സെമിനാറുകൾ, കവിയരങ്ങ്, മെഡിക്കൽ ക്യാമ്പ്, ലഹരിവിരുദ്ധ ബോധവൽക്കരണം, കലാ-കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ആഘോഷ പരിപാടികൾ കവി രാജീവ് ആലുങ്കൽ സുവർണജൂബിലി ദീപം തെളിയിച്ച് ഉദ്ഘാടനംചെയ്‌തു. എം പി ഗിരിപ്രസാദ് തയ്യാറാക്കിയ സുവർണജൂബിലി ലോഗോയും പ്രകാശിപ്പിച്ചു. എം സി കുഞ്ഞുമോൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും വിവിധ മത്സര വിജയികളെയും അനുമോദിച്ചു. എഴുത്തുകാരൻ കെ സി സേവ്യർകുട്ടി, വി ഉണ്ണികൃഷ്‌ണൻ, പി സുമേഷ്, ഉഷ ഉണ്ണികൃഷ്‌ണൻ, അനീഷ രണതേജസ്, യു ജോഷി, രാജി കുഞ്ഞുമോൻ, വിദ്യ സുചേത്, വിദ്യ ജോഷി, എസ് രജീഷ് എന്നിവർ സംസാരിച്ചു. പത്തനംതിട്ട പൊലിയുടെ നാടൻപാട്ടും അരങ്ങേറി.










0 comments