ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

ആലപ്പുഴ
എസ്എൻഡിപി യോഗം നേതൃത്വത്തിൽ 172–ാമത് ശ്രീനാരായണഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു. രാവിലെ ശാഖാ ആസ്ഥാനങ്ങളിൽ ഗുരുദേവപ്രാർഥന, ഗുരുമന്ദിരങ്ങളിൽ വിശേഷാൽ പൂജകൾ എന്നിവ നടന്നു. ഉച്ചയ്‌ക്ക് ശാഖാതലങ്ങളിൽ വർണശബളമായ ഘോഷയാത്രകൾ സംഘടിപ്പിച്ചു. വിളംബരജാഥ, ചതയദിന സമ്മേളനങ്ങൾ, ഗുരുപ്രഭാഷണം കലാപരിപാടികൾ, പായസവിതരണം എന്നിവയുമുണ്ടായി. അമ്പലപ്പുഴ യൂണിയനിലെ കുമാരനാശാൻ മെമ്മോറിയൽ എസ്എൻഡിപി ശാഖയിൽ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചു. ഐക്യഭാരതം ശ്രീനാരായണ പ്രാർഥനാസമിതിയുടെ ശ്രീനാരായണഗുരുജയന്തി ആഘോഷം ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഷീന സനൽകുമാർ ഉദ്ഘാടനംചെയ്‌തു. എൻ ഹരിലാൽ അധ്യക്ഷനായി. പോള ചാത്തനാട് ശ്രീ ഗുരുദേവാദർശ പ്രചാരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ എസ്ജിപിഎസ് പ്രസിഡന്റ് കെ ബി സാധുജൻ പതാക ഉയർത്തി









0 comments