ad
Deshabhimani

ചെങ്ങന്നൂരിൽ ഉമയാറ്റുകരയും വൻമഴിയും

 ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവത്തിൽ പങ്കെടുത്ത പള്ളിയോടങ്ങൾ ജലഘോഷയാത്രയിൽ
വെബ് ഡെസ്ക്

Published on Aug 29, 2026, 01:24 AM | 1 min read

ചെങ്ങന്നൂർ

ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം ഉമയാറ്റുകരയും വൻമഴിയും ജേതാക്കൾ. മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ നടന്ന ജലോത്സവത്തിൽ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിൽ ഉമയാറ്റുകര പള്ളിയോടം ഒന്നാംസ്ഥാനവും കീഴ്‌വൻമഴി പള്ളിയോടം രണ്ടാംസ്ഥാനവും നേടി. ബി ബാച്ചിൽ വൻമഴി പള്ളിയോടവും ജേതാക്കളായി. മികച്ച പ്രകടനത്തിനുള്ള ട്രോഫി എ ബാച്ചിൽ മഴുക്കീറും ബി ബാച്ചിൽ കോടിയാട്ടുകരയും നേടി. ജലോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സജി ചെറിയാൻ എംഎൽഎ മുഖ്യാതിഥിയായി. സമിതി ചെയർമാൻ എം വി ഗോപകുമാർ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠം, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ്‌ ജിജി കുഞ്ഞുകുഞ്ഞ്, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സ്‌മിത രാജേഷ് എന്നിവർ ചേർന്ന് ജലമേള ഫ്ലാഗ് ഓഫ് ചെയ്‌തു . ജനറൽ സെക്രട്ടറി ബോധിനി പ്രഭാകരൻനായർ, ജനറൽ കൺവീനർ, അജി ആർ നായർ, കൃഷ്‌ണകുമാർ കൃഷ്‌ണവേണി, ഡി വിനോദ്കുമാർ, കെ ബി യശോദരൻ, ഫാ. ഏബ്രഹാം കോശി, ജൂണി കുതിരവട്ടം, എൻ സുധാമണി, വരുൺ മട്ടക്കൽ, ലേഖ ജയൻ, ഷിബു രാജൻ, അഡ്വ. ജോർജ് തോമസ്, എസ് വി പ്രസാദ്, പത്മകുമാർ, കെ ജി കർത്ത, കെ കെ വിനോദ്കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home