ad
Deshabhimani

അപ്പർ കുട്ടനാട്ടിൽ തലവടി ചുണ്ടൻ

അപ്പർ കുട്ടനാട് ജലോത്സവത്തിൽ തലവടി ചുണ്ടൻ ജേതാവായപ്പോൾ
വെബ് ഡെസ്ക്

Published on Aug 29, 2026, 01:25 AM | 1 min read

മങ്കൊമ്പ്

നാലാമത് അപ്പർ കുട്ടനാട് ജലോത്സവത്തിൽ വാശിയേറിയ ഫൈനൽ മത്സരത്തിൽ തലവടി ചുണ്ടൻ ജേതാവായി. മേൽപ്പാടം ചുണ്ടൻ രണ്ടും നിരണം ചുണ്ടൻ മൂന്നാംസ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ പട്ടേരിപുരയ്‌ക്കലിനെ പരാജയപ്പെടുത്തി നെപ്പോളിയൻ ജേതാവായി. തലവടി ചുണ്ടൻ ആദ്യമായാണ് അപ്പർകുട്ടനാട് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. ജലോത്സവത്തിൽ ആറ്‌ ചുണ്ടൻവള്ളം പങ്കെടുത്തു. മത്സരത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് ജെയിംസ് കുരുവിള അധ്യക്ഷനായി. 
 വർഗീസ് മാമ്മൻ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്യോതി പ്രകാശ്, സിനി കോശി, സാം ജീവൻ എന്നിവർ സംസാരിച്ചു. കെഎസ്ബിആർഎ പ്രസിഡന്റ് ആർ കെ കുറുപ്പ് ഘോഷയാത്ര ഉദ്‌ഘാടനംചെയ്‌തു. 
 കോശി എബ്രഹാം, ലല്ലു കാട്ടിൽ, അർജുനൻ ടി ഭാസ്‌കരന്‍, രാജു ഏബ്രഹാം, മനു ഏബ്രഹാം ജോസഫ് എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് റെജി ചെറിയാൻ എംഎൽഎ സമ്മാനം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home