തീരദേശത്ത് ആവേശത്തിരയിളക്കി ജിസ്‌മോൻ

ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി ടി ജിസ-്‌മോന്റെ തീരദേശ റോഡ്ഷോ
കാർത്തികപ്പള്ളി
തീരദേശമേഖലയെ ഇളക്കിമറിച്ച് ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി ടി ജിസ-്‌മോന്റെ റോഡ്ഷോ. തൃക്കുന്നപ്പുഴ പല്ലനയിൽ സിപിഐ ജില്ലാ അസി. സെക്രട്ടറി പി വി സത്യനേശൻ റോഡ്ഷോ ഫ്ലാഗ് ഓഫ് ചെയ-്‌തു. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശറോഡിലൂടെ സഞ്ചരിച്ച റോഡ്ഷോ വലിയഴീക്കൽ ലൈറ്റ്ഹൗസിന് സമീപം സമാപിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ റോഡ്ഷോയെ അനുഗമിച്ചു. മത്സ്യത്തൊഴിലാളികളും കയർതൊഴിലാളികളും ആവേശപൂർവം റോഡ്ഷോയെ സ്വീകരിച്ചു. എൽഡിഎഫ് നേതാക്കളായ സി രത്നകുമാർ, കെ മോഹനൻ, കെ കാർത്തികേയൻ, ജി ബിജുകുമാർ, പി എ അഖിൽ, സി വി രാജീവ്, യു ദിലീപ്, കെ അനിലാൽ, എസ് സുധീഷ്, എസ് സുനു, കെ ശ്രീകൃഷ-്‌ണൻ, സ-്‌മിത രാജേഷ് തുടങ്ങിയവർ നേതൃത്വം നല്‍കി.










0 comments