ഗിഫ്റ്റഡ് ചിൽഡ്രൻ പ്രവർത്തനം തുടങ്ങി

കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ 2026-–27 അക്കാദമിക വർഷത്തെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രവർത്തനങ്ങൾ നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനം ചെയ്യുന്നു
തകഴി
കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ 2026-–27 അക്കാദമിക വർഷത്തെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എൻഎസ്എച്ച്എസ്എസ് നെടുമുടിയിൽ നടന്ന ചടങ്ങിൽ നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനം ചെയ്‌തു. കുട്ടനാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഇൻ ചാർജ് അനുപമ അധ്യക്ഷയായി. വിദ്യാർഥികൾക്കായി "ഭക്ഷ്യസുരക്ഷ", "അടിസ്ഥാന മലയാള ഭാഷാശാസ്ത്രം’ എന്നീ വിഷയങ്ങളിൽ സർഗശാലയും സംഘടിപ്പിച്ചു. കുട്ടനാട് ഗിഫ്റ്റഡ് ചിൽഡ്രൻ കോ–ഓർഡിനേറ്റർ ശാരിക ബാബു, ആലപ്പുഴ ഡയറ്റ് ലക്ചറർ വിഭു നാരായണൻ, പ്രധാനാധ്യാപകൻ ഗോപകുമാർ, മാനേജർ ഡോ. ഗോപകുമാർ, ശിവാനിക എന്നിവർ സംസാരിച്ചു.










0 comments