ad
Deshabhimani

പ്രദേശവാസികൾക്ക്‌ ടോൾ; പന്നിയങ്കരയിൽ പ്രതിഷേധം

വടക്കഞ്ചേരി ജനകീയവേദിയും വ്യാപാരി സംരക്ഷണ സമിതിയുംചേർന്ന്‌ ടോൾ പ്ലാസയിൽ നടത്തിയ പ്രതിഷേധം

വടക്കഞ്ചേരി ജനകീയവേദിയും വ്യാപാരി സംരക്ഷണ സമിതിയുംചേർന്ന്‌ ടോൾ പ്ലാസയിൽ നടത്തിയ പ്രതിഷേധം

avatar
സ്വന്തം ലേഖകൻ

Published on Sep 20, 2026, 01:15 AM | 1 min read

വടക്കഞ്ചേരി

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യയാത്ര നൽകാനുള്ള തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയവേദിയും വ്യാപാരി സംരക്ഷണ സമിതിയും ചേർന്ന് ടോൾ പ്ലാസ ഉപരോധിച്ചു. വടക്കഞ്ചേരി പൊലീസെത്തി സമരക്കാരെ ട്രാക്കിൽനിന്ന് മാറ്റി. തുടർന്ന് എഡിഎം എ അബ്ദുൽ ലത്തീഫ് സ്ഥലത്തെത്തി. ടോൾ അധികൃതരും സമരക്കാരും എഡിഎമ്മും നടത്തിയ ചർച്ചയിൽ 7.5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികളുടെ വാഹനങ്ങൾക്ക് സൗജന്യയാത്ര അനുവദിക്കാമെന്ന്‌ ഉറപ്പ് നൽകിയതായി സമരക്കാർ പറഞ്ഞു. ആറ് മാസത്തിൽ ഒരിക്കൽ അപ്ഡേറ്റ് ചെയ്താൽ മതിയെന്നും ഒന്നിൽ കൂടുതൽ വാഹനം ഉള്ളവർക്ക് രണ്ട് വാഹനങ്ങൾക്ക് സൗജന്യം നൽകാനും തീരുമാനിച്ചു. ജനകീയവേദി ചെയർമാൻ ബോബൻ ജോർജ്, ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, കേരള വ്യാപാരി സംരക്ഷണ സമിതി പ്രസിഡന്റ്‌ സി കെ അച്യുതൻ, സുരേഷ് വേലായുധൻ, മോഹനൻ പള്ളിക്കാട്, ഷിബു ജോൺ, സതീഷ് ചാക്കോ, സഫർ ഇമ്മേരിയാസ്, സലിം തണ്ടിലോട്, കെ ശിവദാസ്, ജനാർദനൻ താളിക്കോട്, ജോഷി ജോസഫ് എന്നിവർ സംസാരിച്ചു. വടക്കഞ്ചേരിയിൽ നടന്ന സർവകക്ഷിയോഗ തീരുമാനം അട്ടിമറിച്ച ടോൾ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദി നേതൃത്വത്തിൽ കലക്ടർക്കും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനും പരാതി നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home