വനിതകളുടെ പ്രതിഷേധം

ലോഡ് ഷെഡ്ഡിങ്ങിനെതിരെ ജനാധിപത്യമഹിളാ അസോസിയേഷൻ അരൂർ ഏരിയ കമ്മിറ്റി കുത്തിയതോട് വൈദ്യുതി ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധം
തുറവൂർ
യുഡിഎഫ് സർക്കാരിന്റെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ ജനാധിപത്യമഹിള അസോസിയേഷൻ അരൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കുത്തിയതോട് വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സിപിഐ എം അരൂർ ഏരിയാ കമ്മിറ്റി അംഗം അനിത സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കവിത കണ്ണൻ, മഞ്ജു രാമനാഥൻ , ഏരിയ സെക്രട്ടറി ജയ് മോൾ, എം അനിൽകുമാർ എന്നിവർ സംസാരിച്ചു.









0 comments