ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ മാലിന്യം നീക്കിത്തുടങ്ങി

ആലപ്പുഴ
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ കരാർ കമ്പനി ബുധൻ രാവിലെ മുതൽ വാഹനത്തിൽ കൊണ്ടുപോയിത്തുടങ്ങി. ഓട്ടം കഴിഞ്ഞ് എത്തുന്ന ട്രെയിനുകൾ വൃത്തിയാക്കാനും അറ്റകുറ്റപ്പണികൾക്കുമായി എത്തിക്കുന്ന പിറ്റ്ലൈനിന് സമീപത്താണ് മാലിന്യക്കൂന. ഇതുനീക്കാൻ കരാറെടുത്ത കമ്പനി യഥാസമയം ജോലി ചെയ്യാത്തതിനാലാണ് ഭക്ഷണാവശിഷ്ടമടക്കം അടിഞ്ഞുകൂടി ദുർഗന്ധം പരത്തുന്നത്. ഇത് തെരുവുനായ ശല്യത്തിനും പകർച്ചവ്യാധി ഭീഷണിക്കും ഇടയാക്കിയിരുന്നു. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരം മാലിന്യകേന്ദ്രമാകുന്നതിനെപ്പറ്റി ‘ദേശാഭിമാനി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.









0 comments