ad
Deshabhimani

മാലിന്യം സംഭരിക്കാം കണ്ടെയ്നര്‍ ക്യാബിനിൽ

ചേപ്പാട് പഞ്ചായത്ത് ഹരിതകർമസേന പ്ലാസ്റ്റിക് മാലിന്യം  ശേഖരിക്കാൻ 
സ്ഥാപിച്ച കണ്ടെയ്നർ ക്യാബിൻ

ചേപ്പാട് പഞ്ചായത്ത് ഹരിതകർമസേന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ 
സ്ഥാപിച്ച കണ്ടെയ്നർ ക്യാബിൻ

വെബ് ഡെസ്ക്

Published on Sep 17, 2025, 01:36 AM | 1 min read

ഹരിപ്പാട്

മാലിന്യസംസ്കരണം കൂടുതല്‍ പ്രകൃതിസൗഹൃദമാക്കി മാതൃകയാവുകയാണ് ചേപ്പാട് പഞ്ചായത്ത്. മാലിന്യം സംഭരിക്കാനുള്ള പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികള്‍ (എംസിഎഫ്) ഒരുക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തേടിപ്പോകാതെ പഴയ കണ്ടെയ്നറുകള്‍ കണ്ടെത്തിയാണ് ചേപ്പാട് വേറിട്ട നടപടി സ്വീകരിച്ചത്‌. പഴയ രണ്ട് കണ്ടെയ്നർ ക്യാബിനുകളാണ് അജൈവ മാലിന്യം സംഭരിക്കുന്ന എംസിഎഫ് കേന്ദ്രമാക്കി മാറ്റിയത്. പ്രതിമാസം 800 കിലോ അജൈവ മാലിന്യം ഇതിലൂടെ സംഭരിക്കാം. 2024-–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാലിന്യ സംഭരണത്തിനായി കണ്ടെയ്നറുകൾ എത്തിച്ചത്. പഞ്ചായത്തിന്റെ തനത് ഫണ്ടും കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റും ചേർത്ത് 6,48,528 രൂപ ചെലവഴിച്ചു. കണ്ടെയ്നർ ആർക്കിടെക്ചർ സ്ഥാപനമായ ഇന്റഗ്രേറ്റഡ് ലിഫ്റ്റേഴ്സിന്റെ പക്കൽ നിന്നാണ് ഇവ വാങ്ങിയത്. മൂന്നാംവാർഡിൽ പഞ്ചായത്തിന്‌ സമീപവും പതിനൊന്നാം വാർഡിൽ ദേശീയപാതയ്ക്ക് സമീപം കോട്ടംകോയിക്കൽ ജങ്‌ഷനിലുമാണ് ഇവ സ്ഥാപിച്ചത്. 36.31 ക്യൂബിക് മീറ്റർ ശേഷിയുള്ള കണ്ടെയ്നറിന് 20 അടി ഉയരമുണ്ട്. 14 വാർഡുകളിലെ എംസിഎഫ് പ്രവർത്തനങ്ങളിലൂടെ 28 ഹരിതകർമസേനാംഗങ്ങൾക്കാണ് പഞ്ചായത്തില്‍ തൊഴിൽ നൽകുന്നത്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, ചില്ല് മാലിന്യം തുടങ്ങിയവ ഇവർ സംഭരിക്കുന്നു. തുടര്‍ന്ന് ഇവ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്കും പ്ലാനറ്റ് എർത്ത് എക്കോ സൊല്യൂഷൻസിനും കൈമാറുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home