കർഷകസംഘം സംസ്ഥാന സമ്മേളനം
കാർത്തികപ്പള്ളിയിൽ ഫണ്ട് ശേഖരണം തുടങ്ങി

കർഷകസംഘം സംസ്ഥാന സമ്മേളന ഫണ്ട് ശേഖരണത്തിന്റെ കാർത്തികപ്പള്ളി ഏരിയതല ഉദ്ഘാടനം മുതിര്‍ന്ന കർഷകൻ എൻ രാധാകൃഷ്ണപിള്ളയ്ക്ക് വഞ്ചിപ്പെട്ടി നൽകി സംസ്ഥാന കമ്മിറ്റിയംഗം കെ വിജയകുമാർ നടത്തുന്നു
കാർത്തികപ്പള്ളി
സെപ്തംബർ 18 മുതൽ 21 വരെ ആലപ്പുയിൽ നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി കർഷക ഭവനങ്ങളിൽ വഞ്ചിപ്പെട്ടികൾ സ്ഥാപിച്ചു തുടങ്ങി. മുതിര്‍ന്ന കർഷകൻ എൻ രാധാകൃഷ്ണപിള്ളയ്ക്ക് വഞ്ചിപ്പെട്ടി കൈമാറി കാർത്തികപ്പള്ളി ഏരിയാതല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം കെ വിജയകുമാർ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് കെ ശ്രീകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി കൃഷ്ണകുമാർ, കെ വാമദേവൻ, ഗീതാ ശ്രീജി, സി ശശിധരൻപിള്ള, ബി അശോകൻ, എൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയയിലെ 9 മേഖലാ കേന്ദ്രങ്ങളിലും വരുംദിവസങ്ങളിൽ വഞ്ചിപ്പെട്ടികൾ സ്ഥാപിക്കും.











0 comments