ad
Deshabhimani

കൈത്തറി നെയ്‌ത്തുകാർക്ക്‌ 
മെഡിക്കൽ ക്യാന്പ്‌

Free medical camp

കൈത്തറിവസ്‌ത്ര ഡയറക്‌ടറേറ്റും ജില്ലാ വ്യവസായകേന്ദ്രവും ചേർന്ന്‌ കൈത്തറി സഹകരണസംഘങ്ങളിലെ നെയ്‌ത്തുകാർക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്‌ പാണാവള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാഗിണി രമണൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 27, 2025, 12:43 AM | 1 min read

ചേർത്തല

ആലപ്പുഴ കൈത്തറി സര്‍ക്കിളിലെ കൈത്തറി സംഘങ്ങളിലെ നെയ്‌ത്തുകാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാൻ സ‍ൗജന്യ മെഡിക്കൽ ക്യാന്പ്‌ ഒരുക്കി. കൈത്തറിവസ്‌ത്ര ഡയറക്‌ടറേറ്റും ജില്ലാ വ്യവസായകേന്ദ്രവും ചേർന്നായിരുന്നു സംഘാടനം. പാണാവള്ളി പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാഗിണി രമണൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ വി പി മനോജ്‌ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ രജിത മുഖ്യാതിഥിയായി. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എ എന്‍ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി രജിസ്ട്രാര്‍ എം ദീപ, പാണാവള്ളി മെഡിക്കല്‍ ഓഫീസര്‍ ഡോ. റോസ്‌ മേരി എന്നിവര്‍ ആരോഗ്യക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ സജീവ്, പാണാവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ കുഞ്ഞുമോന്‍, ടി ജി രാധാകൃഷ്‌ണൻ, പി കെ രവീന്ദ്രന്‍, വിനിത വിജയന്‍, സി എസ് അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home