ad
Deshabhimani

സൗജന്യ ആയുർവേദ
മെഡിക്കൽ ക്യാമ്പ്

സംസ്ഥാന ആയുഷ്‌വകുപ്പും കായംകുളം നഗരസഭയും ചേർന്ന്‌ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്  നഗരസഭാധ്യക്ഷ പി ശശികല ഉദ്ഘാടനംചെയ്യുന്നു

സംസ്ഥാന ആയുഷ്‌വകുപ്പും കായംകുളം നഗരസഭയും ചേർന്ന്‌ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭാധ്യക്ഷ പി ശശികല ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2025, 12:30 AM | 1 min read

കായംകുളം
സംസ്ഥാന ആയുഷ്‌വകുപ്പും കായംകുളം നഗരസഭയും ചേർന്ന്‌ 17–-ാംവാർഡിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്തപരിശോധന, അസ്ഥിസംബന്ധമായ പരിശോധന നടത്തി രോഗികൾക്ക് സൗജന്യമായി വിവിധ മരുന്നുകൾ നൽകി. ക്യാമ്പിൽ ഗവ. ആയുർവേദ ഹോസ്‌പിറ്റൽ ജീവനക്കാർ ഫുഡ്‌ എക്‌സ്‌പോ ഒരുക്കി. നഗരസഭാധ്യക്ഷ പി ശശികല ഉദ്ഘാടനംചെയ്‌തു. കൗൺസിലർ ആർ ബിജു അധ്യക്ഷനായി. ക്വിസ്‌മത്സര വിജയികൾക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഫർസാന ഹബീബ് സമ്മാനങ്ങൾ വിതരണംചെയ്‌തു. വികസന സ്ഥിരംസമിതി അധ്യക്ഷ മായ രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ എസ് ശ്രീജ, കൗൺസിലർ ലേഖ മുരളീധരൻ, ഡോ. ഗംഗ, ഡോ. സ്‌മിത, ഡോ. സ്‌മിത അരുൺ, ഡോ. എസ് മഞ്‌ജു, കനകരാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home