വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ സമ്മേളനം
തൊഴിലാളികളെ കെഎസ്ബിസി സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെടുത്തുക

ആലപ്പുഴ
അബ്കാരി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളെ കേരള സ്റ്റേറ്റ് ബീവറേജസ് കോർപറേഷൻ സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെടുത്തി അർഹമായ സ്ഥാനകയറ്റം, പെൻഷൻ വർധന എന്നിവ നടപ്പാക്കണമെന്ന് കേരള സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സ്വീപ്പിങ് തൊഴിലാളികൾക്ക് ന്യായമായ വേതനം നൽകി സ്ഥിരപ്പെടുത്തണം. എൽഡിഎഫ് സർക്കാർ നിയമിച്ച കമീഷൻ തൊഴിലാളികൾക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ അബ്കാരി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് പരിഗണന ലഭിച്ചില്ല. ലേബലിങ് തൊഴിലാളികളുടെ കുറവുമൂലം നിലവിലുള്ളവർ കഷ്‌ടപ്പെടുകയാണ്. അടിയന്തരമായി ആവശ്യമായ നിയമനം നടത്തണം. സമ്മേളനം സിപിഐ എം ജില്ലാ സെകട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്തു. വി ബി അശോകൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ സംഘടന റിപ്പോർട്ടും ഗിൽഷ അജയൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി എസ് മണി, ആർ അശോക്-കുമാർ, ദേവദത്തൻ, പി പി ജോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി ബി അശോകൻ (പ്രസിഡന്റ്), വി എസ് മണി, കൃഷ്ണകുമാർ, സുജിലാൽ (വൈസ്-പ്രസിഡന്റുമാർ), ഗിൽഷ അജയൻ (സെക്രട്ടറി), ആർ അശോക്-കുമാർ, കണ്ണൻ, രശ്‌മി (ജോയിന്റ് സെക്രട്ടറിമാർ), ദേവദത്തൻ (ട്രഷറർ).










0 comments