അഭിരുചിക്കനുസരിച്ച് പഠിക്കാൻ സാഹചര്യമുണ്ടാകണം: ആർ നാസർ

ആലപ്പുഴ
പുതിയ അറിവുകൾ ഉടൻ ആർജിക്കാൻ കഴിയുന്ന തരത്തിലേക്ക് വിദ്യാർഥികളെ ഒരുക്കുകയെന്നത് പ്രധാനമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. ആലപ്പുഴ പഴവങ്ങാടി കാർമൽ ഹാളിൽ ‘ദേശാഭിമാനി ഫോക്കസ് 2025’ കരിയർ ഫെസ്റ്റിവൽ സമാപന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ രംഗത്തും വലിയ മുന്നേറ്റം നടത്താൻ കേരളത്തിന് കഴിഞ്ഞു. ശാസ്‌ത്രസങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് എറ്റവും മികച്ച വിദ്യാഭ്യാസമൊരുക്കുകയാണ് സർക്കാർ. കെ–-ഫോൺ, ഡിജിറ്റൽ സർവകലാശാല തുടങ്ങിയവ കേരളത്തിന്റെ മാത്രം നേട്ടങ്ങളാണ്. അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാനും പ്രശ്‌നങ്ങൾ കുട്ടികൾക്ക് തുറന്നു പറയാനും കഴിയുന്ന സാഹചര്യം സൃഷ്‌ടിക്കണം. പ്രശ്‌നപരിഹാരത്തിന് മുഴുവൻ സംവിധാനങ്ങളും ഇന്നുണ്ട്–- അദ്ദേഹം പറഞ്ഞു.










0 comments