ad
Deshabhimani

അറിവ്‌ പകർന്ന്‌, വഴി തെളിച്ച്‌...

കരിയർ ഗൈഡൻസ്‌ വിദഗ്‌ധൻ ഡോ. ടി പി സേതുമാധവൻ ക്ലാസെടുക്കുന്നു
വെബ് ഡെസ്ക്

Published on Jun 13, 2025, 12:40 AM | 1 min read

ആലപ്പുഴ

‘‘പൊളിറ്റിക്കൽ സയൻസ്‌ പഠിച്ചവർ അടുത്തകാലത്തായി സിവിൽ സർവീസ്‌ പരീക്ഷയിൽ കൂടുതലായി വിജയിച്ചുകാണുന്നു. പ്ലസ്‌ടുവിന്‌ ശേഷം സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്‌, എക്കണോമിക്‌സ്‌, സൈക്കോളജി തുടങ്ങിയവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയശേഷം സിവിൽ സർവീസ്‌ പരീക്ഷ എഴുതുന്നതാണ്‌ നല്ലത്‌. ചിട്ടയായ തയാറെടുപ്പ്‌ വേണം. പതിവായി പത്രം വായിക്കണം. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച രീതിയിൽ ആശയവിനിമയത്തിന്‌ കഴിവ്‌ നേടിയിരിക്കണം.’’ ഡോ. ടി പി സേതുമാധവന്റെ വാക്കുകൾ കുട്ടികൾക്ക്‌ സിവിൽ സർവീസിലേക്കുള്ള ചൂണ്ടുപലകയായി. കരിയർ ഗൈഡൻസ്‌ ക്ലാസിന്‌ ശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധിയുടെ വരവോടെ തൊഴിൽ നഷ്‌ടമുണ്ടാകുമോ എന്നായിരുന്നു ഒരുചോദ്യം. എഐ കൂടുതൽ തൊഴിലുകൾ സൃഷ്‌ടിക്കുകയാണ്‌ ചെയ്യുക എന്നായിരുന്നു ഡോ. ടി പി സേതുമാധവന്റെ മറുപടി. വിവിധ സേനാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ അവസരങ്ങൾ, നവീനമായ കോഴ്‌സുകൾ തുടങ്ങിയവയെപ്പറ്റിയും ധാരാളം ചോദ്യങ്ങളുണ്ടായി. സമീപകാലത്തായി ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ടായിവരുന്ന മേഖലയാണ്‌ വിഷ്വൽ കമ്യൂണിക്കേഷനെന്ന്‌ ചോദ്യത്തിന്‌ ഉത്തരമായി ഡോ. ടി പി സേതുമാധവൻ പറഞ്ഞു. ഓഗ്‌മെന്റഡ്‌ റിയാലിറ്റി, ആനിമേഷൻ രംഗങ്ങളിൽ വൻ തൊഴിലവസരങ്ങളാണ്‌. പ്ലസ്‌ ടു മാർക്കിന്റെ അടിസ്ഥാനത്തിൽ അഡ്‌മിഷൻ നേടാം. അക്കൗണ്ടിങ്‌, ബിസിനസ്‌ സ്‌റ്റഡീസ്‌ മേഖലകളിലും മികച്ച അവസരങ്ങളുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home