പി കൃഷ്‌ണപിള്ള ദിനാചരണം 19ന്
വലിയചുടുകാട്ടിലും കണ്ണർകാട്ടും പുഷ്‌പാർച്ചന

പി കൃഷ്‌ണപിള്ള
ആലപ്പുഴ
കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനും കേരളഘടകം സ്ഥാപക സെക്രട്ടറിയുമായ പി കൃഷ്‌ണപിള്ളയുടെ 78–ാം ചരമവാർഷികം 19ന് ഇരുകമ്യൂണിസ്‌റ്റ് പാർടികളുടെയും നേതൃത്വത്തിൽ ആചരിക്കും. രാവിലെ 7.30ന് തിരുവമ്പാടി ജങ്‌ഷനിൽനിന്ന് അനുസ്‌മരണറാലി ആരംഭിക്കും. എട്ടിന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും. അനുസ്‌മരണസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തും. സിപിഐ എം ജില്ലാസെക്രട്ടറി ആർ നാസർ സ്വാഗതം പറയും. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ, സിപിഐ ദേശീയ കൗൺസിൽ അംഗങ്ങളായ ടി ജെ ആഞ്ചലോസ്, പി പ്രസാദ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ടി ടി ജിസ്‌മോൻ, പി പി ചിത്തരഞ്ജൻ, എച്ച് സലാം, എ എം ആരിഫ്, പി വി സത്യനേശൻ തുടങ്ങിയവർ സംസാരിക്കും. കണ്ണർകാട് പി കൃഷ്‌ണപിള്ള സ്‌മൃതിമണ്ഡപത്തിൽ രാവിലെ ഒമ്പതിന് പുഷ്‌പാർച്ചന നടത്തും. അനുസ്‌മരണ സമ്മേളനം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ബൈരഞ്ജിത് അധ്യക്ഷനാകും. മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സി എസ് സുജാത, സജി ചെറിയാൻ എംഎൽഎ, ആർ നാസർ, സി ബി ചന്ദ്രബാബു, കെ പ്രസാദ്, ടി ജെ ആഞ്ചലോസ്, പി പ്രസാദ് എംഎൽഎ, ടി ടി ജിസ്‌മോൻ, എസ് സോളമൻ, മനു സി പുളിക്കൽ, പി വി സത്യനേശൻ, കെ ജി രാജേശ്വരി, ജി കൃഷ്‌ണപ്രസാദ്, വി ജി മോഹനൻ, കെ ആർ ഭഗീരഥൻ, ആർ ജയസിംഹൻ, പി രഘുനാഥ്, ജി വേണുഗോപാൽ, സി കെ സുരേന്ദ്രൻ, ദീപ്‌തി അജയകുമാർ, എസ് രാധാകൃഷ്‌ണൻ, സനൂപ് കുഞ്ഞുമോൻ, എം ഡി സുധാകരൻ, കെ ഡി വേണു, പ്രഭാമധു, കെ ബി ബിമൽറോയ് എന്നിവർ സംസാരിക്കും. ദിനാചരണ കമ്മിറ്റി സെക്രട്ടറി ബി സലിം സ്വാഗതം പറയും.










0 comments