ad
Deshabhimani

മാവേലിക്കരയിലും പ്രളയഭീഷണി

നഗരസഭയിൽ സ്രാമ്പിക്കൽ ഭാഗത്ത് 
അച്ചൻകോവിലാർ കരകവിഞ്ഞപ്പോൾ 
ഭീഷണിയിലായ വീട്

നഗരസഭയിൽ സ്രാമ്പിക്കൽ ഭാഗത്ത് 
അച്ചൻകോവിലാർ കരകവിഞ്ഞപ്പോൾ 
ഭീഷണിയിലായ വീട്

വെബ് ഡെസ്ക്

Published on Aug 03, 2026, 12:47 AM | 1 min read

മാവേലിക്കര

കിഴക്കൻ മലവെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതോടെ അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നു. മാവേലിക്കര നഗരസഭയിൽ ആറുമായി അതിർത്തി പങ്കിടുന്ന പ്രായിക്കര, കണ്ടിയൂർ പ്രദേശങ്ങളും ചെട്ടികുളങ്ങര പഞ്ചായത്തിലെ കോഴിപ്പാലം കരിപ്പുഴ ഭാഗങ്ങളും തഴക്കര പഞ്ചായത്തിലെ ആറിനോട് ചേർന്ന ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. തഴക്കരയിൽ മാങ്കാംകുഴി മാർക്കറ്റിൽനിന്ന് വെട്ടിയാർ ചെമ്പരത്തി കശുവണ്ടി ഫാക്‌ടറിയുടെ ഭാഗത്തേക്ക് പുതുച്ചിറപാടം വഴി പോകുന്ന റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. തഴക്കര എട്ടാംവാർഡിൽ പുതുച്ചിറപാടത്ത് വെള്ളം പൊങ്ങിയതിനെത്തുടർന്ന് തറയിൽ മണിയമ്മയുടെ വീട് വെള്ളത്തിലായി. ഏഴാം വാർഡിൽ പുളിക്കിലേത്ത് ചന്ദ്രമോഹനന്റെ വീട്ടിലും വെള്ളം കയറി. ചെട്ടികുളങ്ങര പഞ്ചായത്തിൽ രണ്ടാം വാർഡിൽ മറ്റം വടക്ക് മുഴങ്ങിൽ മനോഹരൻ, അഭിലാഷ്, അശോകൻ എന്നിവരുടെ വീടുകളിൽ അച്ചൻകോവിലാറ്റിൽനിന്ന്‌ വെള്ളം കയറി. തിങ്കൾ പകൽ 12 ന് എം എസ് അരുൺകുമാർ എംഎൽഎ യുടെ അധ്യക്ഷതയിൽ മാവേലിക്കര നിയമസഭ മണ്ഡലം ഡിസാസ്റ്റർ മാനേജ്‌മെന്റ് മീറ്റിങ് ഓൺലൈനായി ചേരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home