ad
Deshabhimani

കുട്ടനാട്ടിൽ വീണ്ടും 
വെള്ളപ്പൊക്ക ഭീഷണി

kuttanad
വെബ് ഡെസ്ക്

Published on Jul 25, 2025, 12:55 AM | 1 min read

മങ്കൊമ്പ്

രണ്ട്​ ദിവസമായി പെയ്യുന്ന മഴയിൽ കുട്ടനാട്ടിലെ താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. നടവഴികളും ഇടറോഡുകളും വെള്ളത്തിൽ മുങ്ങി. മുട്ടാർ, പുളിങ്കുന്ന് പഞ്ചായത്തുകളിൽ വെള്ളം കയറിത്തുടങ്ങി. വരുംദിവസങ്ങളിൽ മഴ കനക്കുന്നതോടെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങും. മുട്ടാർ കൈതത്തോട് മിത്രക്കരി ജീമംഗലം റോഡിൽ കറുകയിൽഭാഗത്ത് വെള്ളം കയറി. പുളിങ്കുന്ന് ചതുർഥ്യാകരി റോഡിലും വെള്ളം കയറി. വെള്ളിമുതൽ മിത്രക്കരി, മുട്ടാർവഴി കെഎസ്​ആർടിസി ബസ് സർവീസ് നിർത്തും. മഴ തുടർന്നാൽ വെള്ളപ്പൊക്കമുണ്ടാകുമോ എന്ന ആശങ്കയിലാണ് കുട്ടനാട്ടുകാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home