ad
Deshabhimani

വെള്ളപ്പൊക്ക ദുരിതാശ്വാസം

പുളിങ്കുന്ന് പഞ്ചായത്തില്‍ -148 അപേക്ഷ പരിഗണിച്ചില്ലെന്ന് പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2026, 12:52 AM | 1 min read

മങ്കൊമ്പ്

വെള്ളപ്പൊക്കത്തിൽ പുളിങ്കുന്ന് പഞ്ചായത്തിലെ 15, 16 വാർഡുകളില്‍ ദുരിതമനുഭിച്ച കുടുംബങ്ങളു‍ടെ ധനസഹായത്തിനുള്ള 148 അപേക്ഷ പരിഗണിച്ചില്ലെന്ന് പരാതി. മങ്കൊമ്പ് മണപ്പള്ളി പാടശേഖരത്തിന്റെ ബണ്ടുകളിലും പാടശേഖരത്തിനുള്ളിലുമായി താമസിക്കുന്ന കുടുംബങ്ങൾ നൽകിയ 10,000 രൂപയ്‌ക്കുള്ള അപേക്ഷയാണ് വെള്ളം കയറിയില്ല എന്ന കാരണംപറഞ്ഞ് അധികൃതര്‍ ഒഴിവാക്കിയത്. രണ്ടുതവണ കൃഷിയിറക്കുന്ന മണപ്പള്ളി പാടശേഖരത്തിൽ രണ്ടാംകൃഷി ആരംഭിച്ചിരുന്നു. മഴയും വെള്ളപ്പൊക്കവും ശക്തമായതോടെ പാടശേഖരത്തില്‍ വെള്ളം കയറി കൃഷിനാശമുണ്ടായി. പാടശേഖരത്തിനുള്ളിലെ വീടുകള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. പിന്നീട് മോട്ടോർ വച്ച് വെള്ളംവറ്റിക്കുയായിരുന്നു. ദുരിതബാധിത മേഖല കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്‍ശിച്ചിരുന്നു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള മറ്റ് ചെറിയ സഹായങ്ങളും കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്നു. എന്നിട്ടും 10,000 രൂപ ലഭിക്കാൻ അര്‍ഹരെല്ലെന്ന് പറഞ്ഞ് ഇവരുടെ അപേക്ഷ തള്ളിയെന്ന് കുടുംബങ്ങള്‍ പറഞ്ഞു. പുളിങ്കുന്ന് പഞ്ചായത്തിലെ പല വാർഡുകളിൽനിന്ന് അപേക്ഷ തള്ളിയിട്ടുണ്ടെങ്കിലും 15, 16 വാർഡുകളിലാണ് കൂടുതല്‍ അപേക്ഷ തള്ളിയത്. തീരുമാനം പുനപരിശോധിക്കണമെന്നും അര്‍ഹമായ ആനുകൂല്യം ഉടന്‍ നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home