ഇനി നേരിന്റെ പാതയിൽ

മുളക്കഴ പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് ആർഎസ്എസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചവരെ ജില്ലാ കമ്മിറ്റിയംഗം എം എച്ച് റഷീദ് സ്വീകരിക്കുന്നു
ചെങ്ങന്നൂർ
മുളക്കഴ പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് ആർഎസ്എസ് – ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചവരെ മുളക്കഴ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബിജെപി മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി മുരുകഭവനത്തിൽ എം രാജഗോപാൽ, മിനി രാജഗോപാൽ, മുൻ ബൂത്ത് സെക്രട്ടറി കെ എം വേണുഗോപാൽ, പ്രസിഡന്റ് മുളമൂട്ടിൽ എം എസ് മനോജ്കുമാർ, മഠത്തിൽസദനം ഷൺമുഖൻ, കെ ബാബുരാജ്, അമൃത എന്നിവരെ ജില്ലാ കമ്മിറ്റിയംഗം എം എച്ച് റഷീദ് സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗം പി എസ് ഗോപാലകൃഷ്‌ണൻ അധ്യക്ഷനായി. കെ എസ് ഷിജു, ഇ ടി അനിൽകുമാർ, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സജിത മനു, വൈസ്‌പ്രസിഡന്റ് രമണിക സന്തോഷ്, സനു കാരക്കാട്, രമ മോഹൻ, ആർ സുജാത, നസീറ ബഷീർ, എൻ മോഹനൻ എന്നിവർ സംസാരിച്ചു.










0 comments