ad
Deshabhimani

സൂപ്പർ ലീഗ് കേരള

പുതിയ ജഴ്സി അവതരിപ്പിച്ച് 
കാലിക്കറ്റ് എഫ്സി

Super League Kerala

കാലിക്കറ്റ് എഫ് സി പുതിയ ജഴ്സി 
അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 14, 2026, 01:06 AM | 1 min read

കോഴിക്കോട്

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് കാലിക്കറ്റ് എഫ്സി. ആരാധകരെയും പൊതുജനങ്ങളെയും അണിനിരത്തി ഡിജിറ്റൽ, ഓൺ-ഗ്രൗണ്ട് പരിപാടികളിലൂടെയാണ്‌ ജഴ്സി അവതരിപ്പിച്ചത്‌. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്ത പ്രത്യേക ബ്രാൻഡ് വീഡിയോയിലൂടെയാണ് പുതിയ ജഴ്സിയുടെ ആദ്യ ഡിജിറ്റൽ അനാവരണം. കൂടാതെ കോഴിക്കോട് ബീച്ചിൽ പ്രത്യേക ‘ഐസ് ആക്ടിവേഷൻ' പരിപാടിയും സംഘടിപ്പിച്ചു. കൂറ്റൻ മഞ്ഞുകട്ടയ്ക്കുള്ളിൽ വച്ച ജഴ്സി മഞ്ഞുരുകുന്നതിനനുസരിച്ച് പുറത്തുവരുന്ന രീതിയിലായിരുന്നു അവതരണം. കാണികൾക്കായി ഗെയിമുകളും ഒരുക്കിയിരുന്നു. ജഴ്സി ലോഞ്ചിന്റെ ഭാഗമായി തിങ്കൾ മുതൽ വെള്ളി വരെ നഗരത്തിൽ ‘ട്രഷർ ഹണ്ട്' മത്സരം സംഘടിപ്പിക്കും. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന 10 ജഴ്സികൾ കണ്ടെത്താനുള്ള സൂചനകൾ ക്ലബ്ബിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home