ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ് സമാപിച്ചു
മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യൻമാർ

മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടന്ന ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി ടീം.
കോഴിക്കോട്
ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ് സമാപിച്ചു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 436 പോയിന്റുമായി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യമാരായി. 157 പോയിന്റോടെ കുളത്തുവയൽ ജോർജിയൻ സ്പോർട്സ് അക്കാദമി രണ്ടാംസ്ഥാനം നേടിയപ്പോൾ 118 പോയിന്റോടെ മെഡിക്കൽ കോളേജ് ടീം അത്‌ലറ്റിക്ക മൂന്നാംസ്ഥാനവും നേടി. 106 പോയിന്റുമായി ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ് നാലാമതും 104 പോയിന്റുമായി കോഴിക്കോട് സായ് അഞ്ചാമതുമുണ്ട്. രണ്ടുദിവസങ്ങളിലായി നടന്ന മീറ്റിൽ 42 ക്ലബ്ബുകളിൽനിന്നായി 1000ലധികം കുട്ടികൾ പങ്കെടുത്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് അധ്യക്ഷനായി. പി ടി അഗസ്‌റ്റിൻ, എബിമോൻ മാത്യു, വി കെ സാബിറ, മോളി ഹസൻ, പ്യാരിൻ അബ്രഹാം, ഇബ്രാഹിം ചീനിക്ക, പി ഷഫീഖ് എന്നിവർ സംസാരിച്ചു.









0 comments