ad
Deshabhimani

മരം മുറിക്കുന്നതിനിടെ കൈ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി

Man rescued after his arm got trapped in a broken tree branch

മരം മുറിക്കുന്നതിനിടെ മരക്കൊമ്പിൽ കൈ കുടുങ്ങിയ മുഹമ്മദിനെ 
അഗ്‌നിരക്ഷാസേന താഴെയിറക്കുന്നു

വെബ് ഡെസ്ക്

Published on Sep 14, 2026, 01:01 AM | 1 min read

ബാലുശേരി

മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് പൊട്ടി കൈ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി. ഞായർ വൈകിട്ട് അഞ്ചോടെ അത്തോളി കൊളക്കാട് കുളങ്ങരക്കണ്ടി ആയിഷയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ കൈ കുടുങ്ങിയ അത്തോളി പുൽപ്പറമ്പിൽ മുഹമ്മദി (55)നെയാണ്‌ രക്ഷപ്പെടുത്തിയത്‌. 20 അടി ഉയരത്തിലുള്ള മുള്ള് മരത്തിനും മുറിച്ചിട്ട കൊമ്പിനുമിടയിൽ കൈ കുടുങ്ങുകയായിരുന്നു. കൊയിലാണ്ടി അഗ്നിരക്ഷാസേന എത്തി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, ടി കെ ഇർഷാദ് എന്നിവർ മുകളിൽ കയറി മരക്കൊമ്പ് മുറിച്ചുമാറ്റി മുഹമ്മദിനെ താഴെ ഇറക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ കെ എൻ രതീഷ്, എം ലിനീഷ്, വി പി രജീഷ്, നവീൻ കുമാർ, ഹോം ഗാർഡുമാരായ കെ പി രാജേഷ്, ടിപി ബാലൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home