ad
Deshabhimani

റോഡുകൾ ശോചനീയാവസ്ഥയില്‍

താറുമാറായ നെടുമ്പ്രക്കാട്‌ ഫെറി – പള്ളിക്കവല റോഡ്‌

താറുമാറായ നെടുമ്പ്രക്കാട്‌ ഫെറി – പള്ളിക്കവല റോഡ്‌

avatar
സ്വന്തം ലേഖകൻ

Published on Sep 14, 2026, 12:59 AM | 1 min read

ചേർത്തല

കോടികൾ ചെലവിൽ പാലം നിർമിച്ചെങ്കിലും നെടുന്പ്രക്കാട്‌ ഭാഗത്തെയും വിളക്കുമരം പ്രദേശത്തെയും ജനതയുടെ യാത്രാപ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമായില്ല. പാലവുമായി ബന്ധപ്പെട്ട റോഡുകളുടെ അതിശോചനീയാവസ്ഥയാണ്‌ നാട്ടുകാരുടെ യാത്രാക്ലേശത്തിന്‌ കാരണം. ​നാടിന്റെ ചിരകാല സ്വപ്‌നമായിരുന്ന നെടുന്പ്രക്കാട്‌–വിളക്കുമരം പാലം പ്രതിബന്ധങ്ങൾ മറികടന്ന്‌ എൽഡിഎഫ്‌ സർക്കാർ പൂർത്തിയാക്കി. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ വിളക്കുമരം പ്രദേശത്തെയും ചേർത്തല നഗരത്തിലെ നെടുന്പ്രക്കാട്‌ ഭാഗത്തെയും ബന്ധിപ്പിക്കുതാണ്‌ പാലം. ​പാലത്തിന്റെ പ്രയോജനം പൂർണതോതിൽ ലഭിക്കണമെങ്കിൽ ഇരുഭാഗത്തെയും റോഡ്‌ ഗാതാഗതയോഗ്യമാക്കണം. ചേർത്തല–അരൂക്കുറ്റി റോഡിലേക്ക്‌ പാലത്തിലൂടെ എത്താനുള്ള നെടുന്പ്രക്കാട്‌ ഫെറി – പള്ളിക്കവല റോഡ്‌ താറുമാറായ അവസ്ഥയിലാണ്‌. ഇരുചക്രവാഹനങ്ങൾക്ക്‌ പോലും ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടാണ്‌. കാലവർഷത്തോടെ റോഡിന്റെ അവസ്ഥ അതിദയനീയമായി. ​വീതികൂട്ടി റോഡ്‌ പുനർനിർമിക്കാൻ 3.5 കോടി രൂപ മുൻ സർക്കാർ അനുവദിച്ചിരുന്നു. റോഡ്‌ വികസന പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. വിളക്കുമരം ഭാഗത്തെ റോഡിന്‌ തീരെ വീതിയില്ലാത്തതാണ്‌ പ്രതിസന്ധി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home