Deshabhimani

അലയടിച്ച്‌ മത്സ്യത്തൊഴിലാളി പ്രതിഷേധം

അനധികൃത മണല്‍ഖനനം നടത്തുന്ന ഡ്രഡ്‌ജര്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുന്നു

അനധികൃത മണല്‍ഖനനം നടത്തുന്ന ഡ്രഡ്‌ജര്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുന്നു

avatar
ടി പി സുന്ദരേശൻ

Published on Nov 20, 2026, 01:14 AM | 1 min read

ചേർത്തല

ദേശീയപാത പുനർനിർമാണത്തിന്‌ വേന്പനാട്‌ കായലിൽ പള്ളിപ്പുറം തവണക്കടവ്‌ ഭാഗത്തുനിന്ന്‌ അശാസ്‌ത്രീയമായും അനിയന്ത്രിതമായും മണൽ ഖനനംചെയ്യുന്നതിന്‌ എതിരെ മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിഷേധം ഉയർത്തി. മത്സ്യത്തൊഴിലാളി യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ കായൽപ്പരപ്പിലും കരയിലും പ്രതിഷേധം അലയടിച്ചു. ​മത്സ്യത്തൊഴിലാളി ഫെഡറേഷൻ(സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്‌ജൻ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ഏരിയ പ്രസിഡന്റ്‌ വി വി സനിൽകുമാർ അധ്യക്ഷനായി. സെക്രട്ടറി പി എസ്‌ ബാബു സ്വാഗതംപറഞ്ഞു. ഫെഡറേഷൻ കോട്ടയം ജില്ലാ സെക്രട്ടറി കെ കെ രമേശൻ, ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ പി ഐ ഹാരിസ്‌, സിഐടിയു ജില്ലാ സെക്രട്ടറി എൻ ആർ ബാബുരാജ്‌, ഏരിയ സെക്രട്ടറി പി ഷാജിമോഹൻ, സിപിഐ എം ഏരിയ സെക്രട്ടറി ബി വിനോദ്‌ എന്നിവർ സംസാരിച്ചു. തുടർന്ന്‌ കരയിലെ മണൽ യാർഡിൽ പി പി ചിത്തരഞ്‌ജൻ കൊടിനാട്ടി. കായലിലെ ആവാസവ്യവസ്ഥ തകിടംമറിക്കുന്നതാണ്‌ മാസങ്ങളായി തുടരുന്ന മണൽ ഖനനമെന്നാണ്‌ തൊഴിലാളികളുടെയും തീരവാസികളുടെയും ആക്ഷേപം. തീരത്തോടടുത്ത ഭാഗത്ത്‌ തവണക്കടവിലാണ്‌ വൻതോതിൽ മണൽഖനനം തുടരുന്നത്‌. അടിത്തട്ടിൽ അഗാധഗർത്തം രൂപപ്പെടുന്ന തരത്തിലാണ്‌ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കൂറ്റൻ ഡ്രഡ്‌ജർ ഉപയോഗിച്ച്‌ മണൽഖനനം. ​മത്സ്യം, കക്കാ എന്നിവയുൾപ്പെടെ കായൽജീവികളുടെ ആവാസവ്യവസ്ഥ അട്ടിമറിക്കുന്നതാണ്‌ തീരത്തിനടുത്ത്‌ തുടരുന്ന ഘനനരീതി. കായലിനെ ആശ്രയിച്ച്‌ ഉപജീവനംകഴിക്കുന്ന തീരവാസികളെ പ്രതിസന്ധിയിലാക്കുന്ന മണലൂറ്റ്‌ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. തൊഴിലാളികൾക്ക്‌ മീൻപിടിക്കാനും കക്കാവാരാനും സാധിക്കാത്ത സാഹചര്യമാണ്‌. ക്രമേണ തീരം ഇടിയുമെന്ന ഭീതിയും ശക്തമാണ്‌. ​നാടിന്റെ ആശങ്ക നിരന്തരം ഉയർത്തിയിട്ടും ഇടപെടാത്ത സർക്കാർ നിലപാടിനെതിരെയാണ്‌ തൊഴിലാളികൾ പ്രത്യക്ഷസമരം തുടങ്ങിയത്‌. കഴിഞ്ഞദിവസം വിപുലമായ സമരപ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചു. വ്യാഴം രാവിലെ ചെറുവള്ളങ്ങളിൽ എത്തിയവർ തവണക്കടവിൽനിന്ന്‌ ഡ്രഡ്‌ജിങ്‌ കേന്ദ്രങ്ങളിലെത്തി പ്രതിഷേധം ഉയർത്തി. നിലവിലെ ഖനനരീതി അനുവദിക്കില്ലെന്ന്‌ തൊഴിലാളികൾ പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Flight Charge

01

print edition ഇ‍ൗ വർഷത്തെ നാലാമത്തെ വർധന: ഗൾഫിലേക്കുള്ള ടിക്കറ്റ്‌ നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
KK Jayachandran

02

print edition വൈദ്യുതി കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണം
Binsy Doctor

03

print edition അതിജീവിതം മനോഹരം; അച്ഛന്റെ രോഗവും സഹോദരന്റെ ഭിന്നശേഷിയും സാമ്പത്തിക പരാധീനതകളും തളർത്തിയില്ല
kerala highcourt

05

print edition അന്തിമറിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കണം: ഹൈക്കോടതി
KMCC

06

print edition പ്രവാസികളെ സർക്കാർ കണ്ണീരിലാഴ്‌ത്തുന്നുവെന്ന്‌ കെഎംസിസി
deshabhimani section

Recommended

Deshabhimani
Home