ad
Deshabhimani

ഡിജിറ്റൽ ക്ലാസുകൾക്ക്‌ ഫസ്‌റ്റ്‌ ബെൽ 9ന്‌

First bell

ഹൈസ്‌കൂൾ പ്രഥമാധ്യാപകർക്കായി കെെറ്റ് വീഡിയോ കോൺഫറൻസിലൂടെ 
സംഘടിപ്പിച്ച ശിൽപ്പശാലയിൽ മന്ത്രി വി ശിവൻകുട്ടി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jul 07, 2025, 02:02 AM | 1 min read

ആലപ്പുഴ

മാറിയ പാഠപുസ്‌തകത്തിനനുസരിച്ച് ഒന്നുമുതൽ 10 വരെ ക്ലാസുകൾക്കായി ഫസ്‌റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ഒമ്പതുമുതൽ കൈറ്റ് വിക്‌ടേഴ്സിൽ സംപ്രേഷണം ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക്‌ അധിക പിന്തുണയായാണ്‌ ക്ലാസുകൾ തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ അക്കാദമിക് മോണിറ്ററിങ്‌ പ്ലാറ്റ്ഫോമുകൾ പരിചയപ്പെടുത്താൻ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) അമ്പലപ്പുഴ ഗവ. മോ‍ഡൽ എച്ച്എസ്എസിൽ ഹൈസ്‌കൂൾ പ്രഥമാധ്യാപകർക്കായി വീഡിയോ കോൺഫറൻസിലൂടെ സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൈറ്റ് സിഇഒ കെ അൻവർ സാദത്തും ശിൽപ്പശാലയിൽ പങ്കെടുത്തു. അക്കാദമിക് മാസ്‌റ്റർപ്ലാനുകൾ നടപ്പാക്കുന്നത് മോണിറ്റർ ചെയ്യാനും ആസൂത്രണം ചെയ്യാനും സമഗ്രപ്ലസ് പോർട്ടൽ ഉപയോഗിക്കേണ്ട രീതി ശിൽപ്പശാലയിൽ വിശദീകരിച്ചു. താഴെത്തട്ടുമുതൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർദേശങ്ങൾ നൽകാനും സൗകര്യങ്ങൾ സമഗ്രപ്ലസിലുണ്ട്‌. ‘സമഗ്രപ്ലസ്' ( www.samagra.kite.kerala.gov.in ) പോർട്ടലിലൂടെ അധ്യാപകർക്ക് ഡിജിറ്റൽ പ്ലാനുകൾ തയ്യാറാക്കി സൂക്ഷിക്കാനും പ്രഥമാധ്യാപകർക്ക് സമർപ്പിക്കാനും കഴിയും. പോർട്ടലിലെ ഡിജിറ്റൽ റിസോഴ്സുകൾ ‘ലേണിങ്‌ റൂം' സംവിധാനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. നേരത്തെ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്കും ഐടി കോ–-ഓർഡിനേറ്റർമാർക്കും എസ്ആർജി കൺവീനർമാർക്കും പരിശീലനം നൽകിയിരുന്നു. തുടർച്ചയായി ഹൈസ്‌കൂൾ വിഭാഗം ഐടി കോ–-ഓർഡിനേറ്റർമാർക്കും എസ്ആർജി കൺവീനർമാർക്കും പരിശീലനം നൽകും. ഇവർ മറ്റ് അധ്യാപകർക്ക് പരിശീലനം നൽകും. ശിൽപ്പശാലയ്‌ക്ക്‌ കൈറ്റ് ജില്ലാ കോ–-ഓർഡിനേറ്റർ എം സുനിൽകുമാറും മാസ്‌റ്റർ ട്രെയിനർമാരും നേതൃത്വം നൽകി. 192 പ്രഥമാധ്യാപകർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home