ad
Deshabhimani

ഹരിപ്പാട്ട് തട്ടുകടയിൽ തീപിടിത്തം

ഹരിപ്പാട് തീപിടിത്തമുണ്ടായ തട്ടുകടയില്‍ അഗ്നിരക്ഷാസേന തീ അണയ്‍ക്കുന്നു

ഹരിപ്പാട് തീപിടിത്തമുണ്ടായ തട്ടുകടയില്‍ അഗ്നിരക്ഷാസേന തീ അണയ്‍ക്കുന്നു

വെബ് ഡെസ്ക്

Published on Apr 19, 2026, 01:27 AM | 1 min read

ഹരിപ്പാട്

നഗരസഭ 17–ാം വാർഡിൽ ചൈതന്യ കണ്ണാശുപത്രിക്ക് സമീപം തട്ടുകടയിൽ തീപിടിത്തം. പള്ളിപ്പാട് നടുവട്ടം സ്വദേശി ചന്ദ്രന്റെ തട്ടുകടയിലാണ്‌ പാചകവാതകം ചോർന്ന് അഗ്നിബാധയുണ്ടായത്‌. കടയ്ക്ക് പുറത്ത് ചായയുണ്ടാക്കാൻ ക്രമീകരിച്ച തട്ടിലാണ് തീപിടിത്തം. ശനി വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ചായ തയ്യാറാക്കുന്നതിനായി ജീവനക്കാരൻ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയാണ് സിലിണ്ടറിന്റെ ട്യൂബിലുണ്ടായ ഗ്യാസ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ട്യൂബിൽനിന്ന്‌ തീ ആളിപ്പടരുകയായിരുന്നു. ​മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home