ad
Deshabhimani

മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അടിയന്തര ധനസഹായം കാട്ടൂര്‍ കറുകപ്പറമ്പില്‍ ജോസഫിന്റെ കുടുംബത്തിന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ  കൈമാറുന്നു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അടിയന്തര ധനസഹായം കാട്ടൂര്‍ കറുകപ്പറമ്പില്‍ ജോസഫിന്റെ കുടുംബത്തിന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ കൈമാറുന്നു

വെബ് ഡെസ്ക്

Published on Jan 07, 2026, 12:51 AM | 1 min read

മാരാരിക്കുളം

മീൻ പിടിക്കുന്നതിനിടെ ബോട്ടില്‍നിന്ന് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളി മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ കറുകപ്പറമ്പില്‍ ജോസഫിന്റെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അടിയന്തര ധനസഹായം നൽകി. പി പി ചിത്തരഞ്ജന്‍ എംഎല്‍എ സഹായം കൈമാറി. കുടുംബത്തിന് വാസയോഗ്യമായ വീട് നിര്‍മിച്ചുനല്‍കാനും കടം എഴുതിത്തളളാനും തുടര്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു. മത്സ്യബോര്‍ഡ് ആലപ്പുഴ റീജണല്‍ എക്സിക്യൂട്ടീവ് പി ആര്‍ കുഞ്ഞച്ചന്‍, ഫിഷറീസ് ഓഫീസര്‍ ശിൽപ്പ സുദേവന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി സ്‌നേഹജന്‍, പഞ്ചായത്തംഗം സാലിമോള്‍, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി സംഗീത, മുന്‍ അംഗം ശിഖി വാഹനന്‍ എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home