ad
Deshabhimani

കൈകാര്യ ചെലവ് വർധിപ്പിക്കണം കർഷക സംഘം

കർഷക സംഘം ഏരിയ സമ്മേളനം ഷെയ്‍‍ക് പി ഹാരിസ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 15, 2026, 02:41 AM | 1 min read

അമ്പലപ്പുഴ ​

തോട്ടപ്പള്ളി സ്‌പിൽവേ ഷട്ടറുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി പാടശേഖരങ്ങളിലേക്കുള്ള ഉപ്പുവെള്ള ഭീഷണി തടയണമെന്നും പതിറ്റാണ്ടുകളായുള്ള 12 രൂപ കൈകാര്യ ചെലവ് അടിയന്തരമായി വർധിപ്പിക്കണമെന്നും കർഷകസംഘം അമ്പലപ്പുഴ ഏരിയാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷെയ്ക് പി ഹാരിസ് ഉദ്ഘാടനം ചെയ്തു. വി എസ് അച്യുതാനന്ദൻ നഗറിൽ (കപ്പക്കട കിഴക്ക് എൻ എസ് എസ് ഹാൾ) നടത്തിയ സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ്‌ അഡ്വ. വി എസ് ജിനുരാജ് അധ്യക്ഷനായി. ​പി ഉമ്മർ രക്തസാക്ഷി പ്രമേയവും, എസ് രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ആർ രജിമോൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ് സുധിമോൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി, സിഐടിയു ഏരിയ സെക്രട്ടറി ജെ ജയകുമാർ, വി ധ്യാനസുതൻ, കെ ജഗദീശൻ, എസ് രാജേഷ്, ബി ശ്രീകുമാർ, സി ഷൈലേന്ദ്രൻ, പി ഉമ്മർ, ഇല്ലിച്ചിറ അജയകുമാർ, പി സന്തോഷ്, പി മണി, ചന്ദ്രബാബു എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ആർ അശോക് കുമാർ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home