ad
Deshabhimani

ഞാറ്റുവേലയിൽ 
കർഷകസഭയൊരുക്കി ​കഞ്ഞിക്കുഴി

കഞ്ഞിക്കുഴി പഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേലയുടെ ഭാഗമായി സംഘടിപ്പിച്ച കർഷകസഭ ജില്ലാ പഞ്ചായത്ത് 
വൈസ്‌പ്രസിഡന്റ്‌ ഷീന സനൽകുമാർ ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി പഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേലയുടെ ഭാഗമായി സംഘടിപ്പിച്ച കർഷകസഭ ജില്ലാ പഞ്ചായത്ത് 
വൈസ്‌പ്രസിഡന്റ്‌ ഷീന സനൽകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 26, 2026, 12:49 AM | 1 min read

കഞ്ഞിക്കുഴി
​കഞ്ഞിക്കുഴി പഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേലയുടെ ഭാഗമായി സംഘടിപ്പിച്ച കർഷകസഭ ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ഷീന സനൽകുമാർ ഉദ്ഘാടനംചെയ്‌തു. മികച്ച കർഷക ശശികല പുഴാരത്തിന്റെ കൃഷിയിടത്തിലെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. എം സന്തോഷ്‌കുമാർ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ്‌ ലജിത തിലകൻ സ്വാഗതവും കർമസേന കൺവീനർ ജി ഉദയപ്പൻ നന്ദിയും പറഞ്ഞു അസി. കൃഷി ഓഫീസർ എസ് ഡി അനില ഞാറ്റുവേല സന്ദേശം നൽകി. പഞ്ചായത്തംഗങ്ങളായ പി മുരളി, എം കെ സജി, പി ടി ശശിധരൻ, പെസ്‌റ്റ്‌ സ്‌ക‍ൗട്ട് രജിത, ആത്മ കോ–ഓർഡിനേറ്റർ പ്രശാന്ത്, കാർഷിക വികസനസമിതിയംഗം ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പങ്കെടുത്ത കർഷകർക്ക് ബന്ദിത്തൈകളും പച്ചക്കറിവിത്തുകളും നൽകി. മിഥുനമാസത്തിലെ ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 5വരെയാണ്. കാർഷികവൃത്തി ആരംഭിക്കാൻ അനുയോജ്യമായ സമയമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home