കർഷക സഭയും ഞാറ്റുവേലച്ചന്തയും

കായംകുളം
പത്തിയൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു. പ്രസിഡന്റ് കെ ബി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർമാൻ കെ സുകുമാരൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ സാംജിത്ത്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജി ഹരികുമാർ , പത്തിയൂർ ശ്രീജിത്ത്, കൃഷി ഓഫീസർ എന്നിവർ സംസാരിച്ചു. കാർഷിക ഉത്പന്നങ്ങളുടെയും നടീൽ വസ്തുക്കളുടെയും വിപണിയും സംഘടിപ്പിച്ചു. കാർഷിക ഉപകരണങ്ങളുടെ സൗജന്യ സർവീസും നടന്നു.











0 comments