ആയുർവേദാശുപത്രിയെ പഠിക്കാൻ വിദഗ്ധർ

മുഹമ്മ
കേരള സർക്കാരും നാഷണൽ ആയുഷ് മിഷൻ കേരളയും സംഘടിപ്പിച്ച ദേശീയ ശിൽപ്പശാലയിൽ പങ്കെടുക്കാനെത്തിയ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം മുഹമ്മ ഗവ. ആയുർവേദ ആശുപത്രി സന്ദർശിച്ചു. കുമരകത്ത് നടന്ന ദേശീയശിൽപ്പശാലയിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ 45 അംഗ സംഘമാണ് ആശുപത്രിയുടെ പ്രവർത്തനം പഠിക്കാൻ എത്തിയത്. കമ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ. വി എസ് ശശികല, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി ഡി വിശ്വനാഥൻ, പഞ്ചായത്തംഗങ്ങളായ ഷെജിമോൾ സജീവ്, കുഞ്ഞുമോൾ ഷാനവാസ് ,വിനോമ്മ രാജു എന്നിവർ സംഘത്തെ സ്വീകരിച്ചു. ആശുപത്രിയുടെ പ്രവർത്തന മികവിനെ അഭിനന്ദിച്ചാണ് സംഘം മടങ്ങിയത്. മുഹമ്മ ആയുർവേദ ആശുപത്രി 2025 ആയുഷ് കായകൽപ് രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്.










0 comments