ad
Deshabhimani

ഉറിയടി മഹോത്സവത്തിന് 
ഏവൂർ ഒരുങ്ങി

Uri

ഏവൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്‌ണ ജയന്തി 
ഉറിയടി മഹോത്സവത്തിനുള്ള ഉറികളുടെ നിർമാണത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Sep 04, 2026, 01:45 AM | 1 min read

കാർത്തികപ്പള്ളി ​

ഏവൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്‌ണ ജയന്തി ഉറിയടി മഹോത്സവം വെള്ളിയാഴ്‌ച നടക്കും. തെക്കേക്കര, വടക്കേക്കര, വടക്ക് പടിഞ്ഞാറെ കര എന്നിവിടങ്ങളിൽനിന്ന്‌ ഉറിയടി ഘോഷയാത്രകൾ രാവിലെമുതൽ ആരംഭിക്കും. സന്ധ്യയോടെ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെത്തി ഉറികൾ താളമേളങ്ങളുടെ അകമ്പടിയോടെ ഉണ്ണിക്കണ്ണന്മാർ നൃത്തംചെയ്‌ത്‌ ഉടയ്‌ക്കും. ഗ്രാമത്തിലെ വീടുകളിൽ വഴിപാട് ഉറി കെട്ടുന്ന തിരക്കിലാണ്. 10,000 ൽ അധികം ഉറികളാണ് മൂന്ന് കരകളിലുമായി നിർമിക്കുന്നത്. കല്ലന്‍മുളയാണ് പ്രധാനമായും ഉറിനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. മുളകള്‍ നിശ്ചിത അളവില്‍ മുറിച്ചെടുത്ത് അത് കീറി വളയങ്ങള്‍ ആക്കി കെട്ടുന്നു. ഏഴ് വളയമാണ് ഒരു ഉറിക്ക് ഉണ്ടാകുക. വളയങ്ങൾ ചണയോ ഇഴക്കയറോ ഉപയോഗിച്ച് ഉറിയുടെ രൂപത്തില്‍ കെട്ടി മുകളില്‍ കൊളുത്തും താഴെ ഒരു കരിക്കും ഒരു മണ്‍കലവും ചെര്‍ത്ത് കെട്ടുന്നു. കയറിലും വളയങ്ങളിലും തോരണം പൊതിയുകയും കലവും തേങ്ങയും മഞ്ഞപ്പട്ട് ഉപയോഗിച്ച് പൊതിയുകയുംചെയ്യും. കലത്തില്‍ മഞ്ഞവെള്ളം നിറച്ചാണ് ഉറിയടിക്കുന്ന ഇടങ്ങളില്‍ എത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home