പൊഴിമുഖം തുറന്നില്ല; കുട്ടനാട് മുങ്ങുന്നു

ഒഴുകിയെത്തിയ മാലിന്യങ്ങൾ തോട്ടപ്പള്ളി സ്‌പിൽവേയ്‌ക്ക് സമീപം കുന്നുകൂടിയ നിലയിൽ
ആലപ്പുഴ
തോട്ടപ്പള്ളി പൊഴിമുഖം ഡ്രഡ്‌ജ് ചെയ്‌ത് ആഴം വർധിപ്പിച്ച് ഒഴുക്ക് സുഗമമാക്കുന്നതിൽ യുഡിഎഫ് സർക്കാരിന്റെ അനാസ്ഥ കുട്ടനാടൻ, അപ്പർകുട്ടനാടൻ മേഖലയെ വെള്ളത്തിൽ മുക്കുന്നു. കനത്തമഴയിൽ കിഴക്കൻവെള്ളത്തിന്റെ വരവ് ക്രമാതീതമായതോടെ ദേശീയജലപാത, ടി എസ് കനാൽ എന്നിവിടങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളം സ്‌പിൽവേ ഷട്ടറുകൾ വഴി കടലിലേക്ക് പോകുന്നത് വളരെ കുറഞ്ഞ അളവിലാണ്. പൊഴിമുഖം തുറന്ന് ഒഴുക്ക് വർധിപ്പിച്ചാലേ ആശ്വാസമാകൂ. ഇതിനുള്ള നടപടിയൊന്നും ഇതുവരെയുണ്ടായിട്ടില്ല. പൊഴിമുഖത്ത് 300 മീറ്റർ വീതിയിലാണ് മണൽ നീക്കേണ്ടത്. 100 മീറ്ററോളം മാത്രമാണ് ഇത്തവണ മാറ്റിയത്. തിങ്കളാഴ്‌ചയാണ് ഇതിന് ജോലിയാരംഭിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മണൽനീക്കൽ. തടസമില്ലാത്ത ഒഴുക്കിനാവശ്യമായ ആഴവും ലഭിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാർ തുടർച്ചയായ 10 വർഷവും ഇവിടെ കൃത്യമായി ഡ്രഡ്‌ജിങ് നടത്താന്‍ നടപടി സ്വീകരിച്ചിരുന്നു. ജലസേചനവകുപ്പിനായിരുന്നു ചുമതല. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത്തവണ ഡ്രഡ്‌ജിങ് നടന്നില്ല. ശക്തമായ മഴ തുടങ്ങിയശേഷം മാത്രമാണ് ജലസേചനവകുപ്പ് നേരിട്ട് മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കാനിറങ്ങിയത്. സ്‌പിൽവേയുടെ കിഴക്കുഭാഗത്തെ കനാലിന്റെ വശങ്ങളിൽ കല്ലുകെട്ടി സംരക്ഷിക്കുന്നതിനും ആഴംവർധിപ്പിച്ച് ഒഴുക്ക് സുഗമമാക്കുന്നതിനും എൽഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആഴ്‌ചകൾ പിന്നിട്ടതോടെ ഇത് നിലച്ചു. നദികളിലെ ചെളിയും എക്കലും നീക്കി ആഴം വർധിപ്പിക്കാനുള്ള ശ്രമമൊന്നും യുഡിഎഫ-് സർക്കാർ നടത്തിയിട്ടില്ല. പന്പ ഉൾപ്പെടെ നദികളിലെ മണൽനീക്കാനുള്ള ശ്രമത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി യുഡിഎഫ് രംഗത്തുവരികയും ചെയ്‌തു.










0 comments