ad
Deshabhimani

കറന്റടിപ്പിച്ച് കൊടുംചൂട്‌

വെയിലിൽനിന്ന് രക്ഷനേടാൻ വള്ളത്തിൽ കുടചൂടി പോകുന്നവർ. ചുങ്കത്തുനിന്നുള്ള ദൃശ്യം

വെയിലിൽനിന്ന് രക്ഷനേടാൻ വള്ളത്തിൽ കുടചൂടി പോകുന്നവർ. ചുങ്കത്തുനിന്നുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on Apr 19, 2026, 01:52 AM | 1 min read

ആലപ്പുഴ

ചൂട്‌ കൂടുന്നതിനൊപ്പം വൈദ്യുതി ഉപയോഗവും കൂടുകയാണ്‌. കെഎസ്‌ഇബി നേരത്തേ നിശ്‌ചയിച്ച ‘പീക്ക്‌ ലോഡ്‌’ (വൈദ്യുതിയുടെ ഉപയോഗം ഏറ്റവും കൂടുതലുള്ള സമയം) വൈകിട്ട്‌ ആറിനും രാത്രി ഒന്പതിനും ഇടയ്‌ക്കായിരുന്നു. എന്നാലിപ്പോൾ രാത്രി വളരെ വൈകിയും വൈദ്യുതി ഉപയോഗം കൂടുകയാണ്‌. ആലപ്പുഴ സബ്‌സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയോഗം 36 എംവിഎ (മെഗാവാട്ട്‌ ആംപിയർ) ആയിരുന്നെന്ന്‌ കെഎസ്‌ഇബി അധികൃതർ പറഞ്ഞു. 42 എംവിഎയാണ്‌ സബ്‌സ്‌റ്റേഷന്റെ പരമാവധി ശേഷി. സംസ്ഥാനത്തെ റെക്കോഡ്‌ ഉപയോഗം വെള്ളിയാഴ്‌ചയായിരുന്നു. 116 എംവിഎ. 2024 മെയിലെ 114 എംവിഎയാണ്‌ മറികടന്നത്‌. ഉപയോഗം കുത്തനെ ഉയർന്നിട്ടും വൈദ്യുതി വിതരണശൃംഖലയിൽ കുഴപ്പമുണ്ടായിട്ടില്ലെന്ന്‌ കെഎസ്‌ഇബി അധികൃതർ പറഞ്ഞു. ഫീഡറുകൾ ഓഫ്‌ ചെയ്യേണ്ട അവസ്ഥയുണ്ടായിട്ടില്ല. ലോ ടെൻഷൻ ട്രാൻസ്‌ഫോർമറുകളുടെ ഫ്യൂസ്‌ പോകുന്നതുമാത്രമാണ്‌ പ്രശ്‌നം. വൈദ്യുതി ഉപയോഗം വളരെയധികം വർധിക്കുന്പോഴാണിത്‌. ഉടനടി പരിഹരിക്കാറുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home