ad
Deshabhimani

പോളിങ് @ 102

കാർത്ത്യായനിയെ ബന്ധുക്കൾ വോട്ടുചെയ്യിക്കാൻ എത്തിക്കുന്നു

കാർത്ത്യായനിയെ ബന്ധുക്കൾ വോട്ടുചെയ്യിക്കാൻ എത്തിക്കുന്നു

വെബ് ഡെസ്ക്

Published on Dec 10, 2025, 12:43 AM | 1 min read

അമ്പലപ്പുഴ ​

ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ 102–-ാം വയസിലും കാർത്യായനി മുത്തശി വോട്ടുചെയ്യാൻ പോളിങ് ബൂത്തിലെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് പട്ടന്റെപറമ്പിൽ കാർത്യായനിയാണ് പതിവുതെറ്റിക്കാതെ ഇക്കുറിയും ബൂത്തിലെത്തിയത്. കട്ടക്കുഴി എസ്എൻ എൽപി സ്കൂളിൽ പകൽ 12 ഓടെയാണ് മകൾ പുഷ്പവല്ലി, മരുമകൾ കുശലകുമാരി, ചെറുമകൻ സുധീഷ് കുമാർ എന്നിവർക്കൊപ്പമെത്തിയത്. കാറിലാണ് എത്തിയതെങ്കിലും സ്കൂൾ അങ്കണത്തിൽനിന്ന് പോളിങ് ബൂത്തിലേക്ക് നടക്കാനായിരുന്നു ആഗ്രഹം. പൊരിവെയിലിലും ഊന്നുവടിയുടെ സഹായത്താൽ നടന്ന് ബൂത്തിലെത്തി. അൽപ്പ സമയത്തെ വിശ്രമത്തിന് ശേഷം വോട്ടുചെയ്യാമെന്ന് ഒപ്പമുള്ളവർ പറഞ്ഞെങ്കിലും ഇത് കേൾക്കാതെ വോട്ട്‌ രേഖപ്പെടുത്തി. ഇതുവരെ എല്ലാ തെരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ടുചെയ്യുന്നുണ്ട്‌. മക്കളും ചെറുമക്കളും അവരുടെ മക്കളുമായി ഏതാണ്ട് 150 ഓളം പേരടങ്ങിയ കുടുംബത്തിലെ കണ്ണിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home