ad
Deshabhimani

സ്‌കൂൾ ശുചീകരിച്ച് 
ഡിവൈഎഫ്ഐ യൂത്ത്ബ്രിഗേഡ്

Dyfi
വെബ് ഡെസ്ക്

Published on Aug 13, 2026, 12:40 AM | 1 min read

തകഴി

പ്രളയജലം കയറി ചെളി നിറഞ്ഞ കണ്ടങ്കരി ദേവി വിലാസം ഹയർസെക്കൻഡറി സ്കൂൾ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്‌ ശുചീകരിച്ചു. വെള്ളപ്പൊക്കത്തിൽ സ്കൂൾ വളപ്പിലും ക്ലാസ് മുറികളിലും അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും കഴുകി സാനിറ്റൈസ് ചെയ്തു. ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ ട്രഷററും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിസ്മി ജനാർദ്ദനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി അരുൺകുമാർ, തകഴി ബ്ലോക്ക് സെക്രട്ടറി അജു ആനന്ദ്, റോഷൻ എസ് രമണൻ, സുമേഷ്, അഖിൽ ഷാജി, അശ്വിൻ ബിജു, സ്വാതിമോൾ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home