ജില്ലയിൽ പഠനോത്സവത്തിന് തുടക്കം
കുരുന്നുകൾക്ക് കരുതലായി ഡിവൈഎഫ്‌ഐ

ഡിവൈഎഫ്ഐ ജില്ലയിൽ സംഘടിപ്പിക്കുന്ന പഠനോത്സവം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനംചെയ്യുന്നു
അരൂർ
ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം അരൂരിൽ നടന്നു. അധ്യയനവർഷം തുടങ്ങുന്നതിനാൽ വിദ്യാർഥിക്കുള്ള പഠനോപകരണങ്ങൾ വിതരണംചെയ്‌തു. സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനംചെയ്‌തു. വി എം മിഥുൻ അധ്യക്ഷനായി. ജില്ലയിൽ 1668 കേന്ദ്രങ്ങളിലായി 75000ൽ അധികം വിദ്യാർഥികൾക്കാണ് ഡിവൈഎഫ്‌ഐ പഠനോപകരണങ്ങൾ വിതരണം ചെയ്യും. ജില്ലയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും ശുചീകരണം നടത്തി വദ്യാർഥികളെ വരവേൽക്കാനുള്ള പരിപാടികളും തുടരുകയാണ്. ജില്ലാ പ്രസിഡന്റ് കെ സുരേഷ്‌കുമാർ, സെക്രട്ടറി ജെയിംസ് ശമുവേൽ, സംസ്ഥാന കമ്മിറ്റി അംഗം സി ശ്യാംകുമാർ, ജില്ലാ വൈസ്‌പ്രസിഡന്റ് വി കെ സൂരജ്, അരൂർ ബ്ലോക്ക് പ്രസിഡന്റ് സി എസ് അഖിൽ, ജെ എ ജയകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.










0 comments