ഡിവൈഎഫ്‌ഐ ഐക്യദാർഢ്യ സദസ്

ആലപ്പുഴ
നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടും സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു. ഡൽഹിയിൽ വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരെ നടന്ന ലാത്തിച്ചാർജിൽ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. കേന്ദ്രകമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം എസ് അരുൺകുമാർ അധ്യക്ഷനായി. സെക്രട്ടറി ജെയിംസ് ശമുവേൽ, ട്രഷറർ ജിസ്മി കെ ജനാര്‍ദ്ദനന്‍, സംസ്ഥാന കമ്മിറ്റി അംഗം സി ശ്യാംകുമാർ, വൈസ് പ്രസിഡന്റുമാരായ എ എ അക്ഷയ്, എം മുകുന്ദന്‍, അനസ് നസീം, ബ്ലോക്ക് പ്രസിഡന്റ് നിതിൽ സതീശൻ, സെക്രട്ടറി ഉണ്ണി കണ്ണൻ എന്നിവർ സംസാരിച്ചു.










0 comments